Latest News

ദേശീയ അധ്യാപക അവാർഡ് ജേതാവ് 70-ാം തവണയും രക്തം നൽകി

കാസര്‍കോട്‌: ദേശീയ - സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.രതീഷ് കുമാർ മാഷ് 70-ാം രക്തദാനം നടത്തി ശ്രദ്ധേയനായി. കാസര്‍കോട്‌ താലൂക്ക് ആശുപത്രിയിലെ രക്ത ബാങ്കിലാണ് ജില്ലാ കലക്ടർ ഡോ: ഡി. സജിത്ത് ബാബുവിന്റെ സാന്നിദ്ധ്യത്തിൽ രക്തം നൽകിയത്.[www.malabarflash.com]

"രക്തദാനം മഹാദാനമെന്നും ഇത്തരം പ്രവൃത്തിയിലൂടെ സമൂഹത്തിൽ ആരോഗ്യമുള്ള എല്ലാവർക്കും രക്തദാനം നൽകാൻ പ്രചോദനമാകട്ടെയെന്നും, രതീഷ് മാസ്റ്റർക്ക് 100 തവണയെങ്കിലും നൽകാൻ കരുത്തുണ്ടാകട്ടെയെന്ന് കലക്ടർ ആശംസിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാനവാസ് പാദൂർ, മെഡിക്കൽ ഓഫീസർ ഡോ.സ്മിത. എൽ, സൂപ്രണ്ട് ഡോ.രാജാറാം, ഡെപ്യൂട്ടി സൂപ്രണ്ട് ഗീതാ ഗുരു ദാസ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ദീപക്ക് കെ ആർ, സാമൂഹ്യ പ്രവർത്തകൻ സുകുമാരൻ പൂച്ചക്കാട്, ബോവിക്കാനം എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ മെജോ ജോസഫ്, ജിജി തോമസ്, വാസുദേവൻ ഐ. കെ, പ്രസാദ് വി.എൻ, പ്രിൻസ് മോൻ വി.പി, റോവർ സ്കൗട്ട് കമ്മീഷണർ അജിത്ത് കുമാർ, രുധിര സേന പ്രസിഡണ്ട് രാജീവൻ കെ.പി, വി. സുധി കൃഷ്ണൻ, റഹ്മാൻ, നൗഷാദ് ചട്ടഞ്ചാൽ എന്നിവർ ചടങ്ങിന് സാന്നിദ്ധ്യമായി.

രക്ത ബാങ്കിന്റെ സർട്ടിഫിക്കറ്റും, രുധിര സേനയുടെ ഉപഹാരവും ചടങ്ങിൽ കലക്ടർ ഡോ.ഡി.സജിത്ത് ബാബു പി.രതീഷ് കുമാറിന് കൈമാറി. ബ്ലഡ് ബാങ്കിലേയ്ക്ക് ആവശ്യമായ 'വെയിൻ മിഷൻ" ബ്ലെഡ് ഡോണേഷൻ കേരള കലക്ടർ മുഖാന്തിരം പ്രസ്തുത ചടങ്ങിൽ കൈമാറി.

ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ അധ്യാപകനാണ് രതീഷ് മാസ്റ്റർ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.