Latest News

പേന കൊണ്ടുള്ള കുത്തേറ്റ് എല്‍കെജി വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; ആശുപത്രിയിലെത്തിക്കാതെ അധ്യാപകര്‍

കോഴിക്കോട്: സഹപാഠി കണ്ണില്‍ പേനകൊണ്ട് കുത്തിയതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ എല്‍കെജി വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി.[www.malabarflash.com]

കണ്ണിന് ഗുരുതര പരിക്കേറ്റ നാലര വയസുകാരന്‍ കോഴിക്കോട് പുതുപ്പാടി മണല്‍വയല്‍ എകെടിഎഎല്‍പി സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ത്ഥി തന്‍വീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്നു മണിക്ക് മാതാവ് എത്തിയതിനു ശേഷം മാത്രമാണ് 12.30 ഓടെ പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിക്ക് പരിക്കേറ്റ് പ്രധാനധ്യാപകന്‍ ഉള്‍പ്പെടെയുള്ളവരെ ക്ലാസ് ടീച്ചര്‍ അറിയിച്ചില്ലെന്നും താനാണ് സ്‌കൂട്ടറില്‍ മകനെ ആശുപത്രിയില്‍ എത്തിച്ചതെന്നും മാതാവ് ലൈല പറഞ്ഞു. കൃഷ്ണമണിക്ക് ആഴത്തില്‍ മുറിവുണ്ട്. അതുകൊണ്ട് തന്നെ കാഴ്ച തിരിച്ച് കിട്ടുമോ എന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ വ്യക്തമാക്കി.

കുട്ടിക്ക് പരിക്ക് പറ്റിയ കാര്യം അറിഞ്ഞിരുന്നില്ലെന്നും സംഭവം അറിഞ്ഞ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തി ചികില്‍സാ ചിലവ് ഏറ്റെടുത്തെന്നും സ്‌കൂള്‍ പ്രധാനധ്യാപകന്‍ അറിയിച്ചു. രക്ഷിതാക്കള്‍ രേഖാ മൂലം പരാതി നല്‍കിയിട്ടില്ലെങ്കിലും ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.