ഉദുമ: ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.വി മധുസൂദന്റെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് വാട്ടര്‍ കൂളര്‍ സമ്മാനമായി നല്‍കി.[www.malabarflash.com]
2002-04 വര്‍ഷത്തെ പ്ലസ് ടു ഹ്യുമാനിറ്റീസ് ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് പതിനഞ്ച് വര്‍ഷത്തിന് ശേഷമുള്ള കൂടിച്ചേരലിനോടനുബന്ധിച്ചു അരലക്ഷം രൂപ ചെലവില്‍ വാട്ടര്‍ കൂളര്‍ സംവിധാനം നല്‍കിയത്.
ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ടി.വി മധുസൂദനന്‍ നിര്‍വഹിച്ചു.
ഹയര്‍ സെക്കന്ററി സീനിയര്‍ അസിസ്റ്റന്റ് ടി.വി അഷ്റഫ്, ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജയന്തി അശോക്, സ്റ്റാഫ് സെക്രട്ടറിമാരായ യു.കെ. സക്കരിയ, കെ.കെ. കുഞ്ഞിരാമന്‍, അസീസ് പൂര്‍വവിദ്യാര്‍ഥി ഭാരവാഹികളായ ഹൈദര്‍ അലി പാക്യാര, അനു, മുഹമ്മദ് കുഞ്ഞി എരോല്‍, അശോകന്‍ പാലക്കുന്ന്, റഫീഖ് തിരുവക്കോളി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:
Post a Comment