ദേളി: സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പെരിയ മോഡൽ ബഡ്സ് സ്കൂൾ സന്ദർശിച്ച് പഠനോപകരണങ്ങൾ കൈമാറി.[www.malabarflash.com]
സഅദിയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന എക്സിബിഷനിൽ കുട്ടികൾ തന്നെ സംവിധാനിച്ച സ്റ്റാളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് പഠനോപകരണങ്ങൾ തയ്യാറാക്കിയത്.
വിദ്യാർത്ഥികളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ദീപ അഭിപ്രായപ്പെട്ടു. സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപകരായ ബാലകൃഷ്ണൻ.കെ, ഉസ്മാൻ ആദൂർ നേതൃത്വം നൽകി.
No comments:
Post a Comment