കാസര്‍കോട്: പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കത്തികുത്തില്‍ കലാശിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ചെര്‍ക്കള എടനീരിലാണ് സംഭവത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com]
എസ്.ഡി.പി.ഐ.പ്രവര്‍ത്തകന്‍ എടനീരിലെ ആഷിഫ് (25), സുഹൃത്തും മുസ്‌ലിം ലീഗ് പ്രവര്‍കനുമായ റഷീദ് (28) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും ആദ്യം ചെങ്കള നായനാര്‍ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗ്ലളൂരു ആശുപത്രിയിലേക്കും കൊണ്ടുപോയി.
എസ്. ഡി.പി.ഐ.യുടെ സിററിസണ്‍ മാര്‍ച്ചിന്റെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ലീഗ് പ്രവകര്‍കരുമായി തര്‍ക്കമുണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു.
എസ്. ഡി.പി.ഐ.യുടെ സിററിസണ്‍ മാര്‍ച്ചിന്റെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ലീഗ് പ്രവകര്‍കരുമായി തര്‍ക്കമുണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു.
പോസ്റ്റര്‍ കീറിയ ലീഗ് പ്രവര്‍ത്തകന്റെ വീട്ടുകാരെയടക്കം എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചുവെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ രാത്രിയോടെ ക്ലബ്ബിലിരിക്കുകയായിരുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരുമായി തര്‍ക്കത്തിലാവുകയും ഇതിനിടയിലാണ് കത്തികുത്തുണ്ടായത്.
വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .
No comments:
Post a Comment