കാഞ്ഞങ്ങാട്: കവ്വായി വിഷ്‌ണുമൂർത്തി ദേവാലയ ഒറ്റക്കോല മഹോൽസവത്തിന്റെ പ്രചരണാർത്ഥം ആഘോഷകമ്മിറ്റി തയ്യാറാക്കിയ 'ചിലമ്പൊലി' കൈപുസ്തകം പ്രകാശനം ചെയ്തു.[www.malabarflash.com]
ഹൊസ്ദുർഗ് തഹസിൽദാർ എൻ.മണിരാജ് പ്രകാശന കർമ്മം നിർവ്വഹിച്ചു.ഒറ്റക്കോല മഹോൽസവ ഫൈനാൻസ് കമ്മിറ്റി ചെയർമാൻ കെ.ബാലൻ മാസ്റ്റർ ആദ്യ പ്രതി ഏറ്റുവാങ്ങി. എം.നാരായണൻ അധ്യക്ഷത വഹിച്ചു.
കെ.ബാബുരാജൻ, പ്രവീൺ തോയമ്മൽ, എ.ശ്രീകുമാർ, സി.രാധാകൃഷ്ണൻ, എൻ.ഗംഗാധരൻ, എ.നാരായണൻ, സി.രഘു, എ.മോഹനൻ, കെ.ശ്രീജിത്ത്, പി.വേണുഗോപാലൻ, പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
മാർച്ച് 6 മുതൽ 9 വരെ നടത്തപ്പെടുന്ന ഒറ്റക്കോല മഹോൽസവത്തോടനുബന്ധിച്ച് വിവിധ കലാ സാംസ്കാരിക പരിപാടികളും തെയ്യക്കോലങ്ങളും അരങ്ങേറും.
No comments:
Post a Comment