Latest News

പാലക്കുന്ന് ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് നിവേദ്യം സമാപിച്ചു

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് നിവേദ്യം സമാപിച്ചു. ചൊവ്വാഴ്ച്ച രാവിലെ ഭണ്ഡാരവീട്ടില്‍ നിന്ന് പണ്ടാരക്കലം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതോടെയാണ് ചെറിയ കലംകനിപ്പിന് തുടക്കമായത്.[www.malabarflash.com]

വ്രതശുദ്ധിയോടെ സ്ത്രീകള്‍ പുത്തന്‍ മണ്‍കലത്തില്‍ വഴിപാട് സമര്‍പ്പിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം ‘മങ്ങണ’ ത്തില്‍ ഉണക്കലരി കഞ്ഞിയും അച്ചാറും വിളമ്പുന്നത് കലംകനിപ്പിന്റെ പ്രത്യേകതയാണ്.

കലത്തിലെ വിഭവങ്ങള്‍ ചേര്‍ത്ത് പാകം ചെയ്‌തെടുത്ത ചോറും കുരുത്തോലയില്‍ ചുട്ടെടുത്ത അടയും ചുറ്റമ്പലത്ത് നിരത്തിവെച്ച കലങ്ങളില്‍ നിറയ്ക്കും. സന്ധ്യ കഴിഞ്ഞ് കലശം ആടിയ ശേഷം ഈ കലങ്ങളിലെ പ്രസാദവുമായി വീടുകളിലേക്ക് പോകുന്നു.

മകര മാസത്തിലെ വലിയ കലംകനിപ്പിന് മുന്നോടിയായാണ് ധനുമാസത്തെ ചെറിയ കലംകനിപ്പ് നടക്കുന്നത്. ഫെബ്രുവരി 7നാണ് വലിയ കലംകനിപ്പ് മഹാനിവേദ്യം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.