Latest News

നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മ കലശോത്സവത്തിന് ഗ്രീന്‍ പ്രോട്ടോകോള്‍; ഓല മെടയല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദുമ പടിഞ്ഞാർ തെരു ഒദവത്ത് തെരുവത്തമ്പലം ശ്രീ ചൂളിയാർ ഭഗവതി ക്ഷേത്രത്തിൽ 2020 ജനുവരി 27 മുതൽ 30 വരെ നടക്കുന്ന നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മ കലശോത്സവത്തിനായി നിർമ്മിക്കുന്ന ഓല പന്തലിന് ആവശ്യമായ ഓല മെടയൽ ചടങ്ങിന്റെ ഉദ്ഘാടനം ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം കെ.വി.അപ്പു നിർവഹിച്ചു.[www.malabarflash.com] 

സമ്പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമൂഹ ഓലമെടയൽ സംഘടിപ്പിച്ചത്. സമൂഹ ഓലമെടയൽ ചടങ്ങിന് പന്തൽ കമ്മിറ്റി ചെയർമാൻ സി.കെ പുരുഷോത്തമൻ അധ്യക്ഷം വഹിച്ചു. കൺവീനർ കെ.വി.കുട്ടിക്കഷ്ണൻ സ്വാഗതം പറഞ്ഞു. 

സി ഗജേന്ദ്ര പണിക്കർ ബ്രഹ്മകലശോത്സവ കമ്മിറ്റി വർക്കിങ്ങ് ചെയർമാൻ സി.കെ.വേണു, കൺവീനർ കെ വിജയൻ, നവീകരണ കമ്മിറ്റി കൺവീനർ സി ബാലകഷ്ണൻ, എൻ രാജൻ, സി.മോഹനൻ, സി.കരുണാകരൻ, കെ.നാരായണൻ, ഇ കൃഷ്ണൻ, കെ.രവീന്ദ്രൻ, സി.ഗംഗാധരൻ, കെ. നന്ദനൻ, എൻ.നാരായണൻ, സി.വിജയൻ, ഇ പ്രമോദ്, രജീഷ് പിടി, സി കെ ഉണ്ണികൃഷ്ണൻ ,ടി രമ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.