ന്യൂഡൽഹി: ജമ്മുകാഷ്മീരിൽ ഭീകരർക്കൊപ്പം പിടിയിലായ പോലീസ് ഓഫീസർ തീവ്രവാദികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി അവരെ സഹായിക്കുകയായിരുന്നുവെന്ന് ജമ്മു കാഷ്മീർ പോലീസ്.[www.malabarflash.com]
ബാനിഹാൾ തുരങ്കം കടക്കുന്നതിന് 12 ലക്ഷം രൂപയാണ് ഡപ്യൂട്ടി സൂപ്രണ്ട് ആയ ദേവീന്ദർസിംഗ് ഭീകരരോട് ആവശ്യപ്പെട്ടതെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായി.
കാഷ്മീർ താഴ്വരയിൽ ഭീകരർക്കെതിരെയുള്ള പ്രവർത്തനം സുരക്ഷാസേന വർധിപ്പിച്ച ഘട്ടങ്ങളിൽ അഞ്ചു പ്രാവശ്യം ഇതേ രീതിയിൽ ഭീകരരെ സുരക്ഷിത സ്ഥലത്തേക്ക് കടത്തുന്നതിൽ ദേവീന്ദർസിംഗ് സഹായിച്ചതായും പോലീസ് പറഞ്ഞു. കാഷ്മീരിൽ ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നതിലും ഈ പോലീസ് ഉദ്യോഗസ്ഥൻ പങ്കുവഹിച്ചതായി ചോദ്യം ചെയ്യലിൽ നിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
ശനിയാഴ്ചയാണ് ജമ്മു കാഷ്മീരിൽ ഭീകരർക്കൊപ്പം പോലീസ് ഡപ്യൂട്ടി സൂപ്രണ്ടായ ദേവീന്ദർ സിംഗിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം ഭീകരരെ കീഴടങ്ങാൻ എത്തിക്കുന്നതിനിടയിലാണ് തന്നെ പോലീസ് പിടികൂടിയതെന്നാണ് ദേവീന്ദർ സിംഗ് അവകാശപ്പെടുന്നത്. എന്നാൽ ഇത്തരമൊരു കീഴടങ്ങൽ പദ്ധതി നടപ്പാക്കാൻ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.

No comments:
Post a Comment