Latest News

രാജ്യത്ത് മതേതരത്വം ശക്തിപ്പെടുത്തുന്നതിൽ മർക്കസ് വഹിച്ച പങ്ക് നിസ്തുലം

കാസർകോട്: രാജ്യത്ത് മതേതരത്വവും ദേശീയതയും വളർത്തുന്നതിൽ മർകസ് സ്ഥാപനങ്ങൾ നൽകിയ സംഭാവന തുല്യതയില്ലാത്തതാണെന്ന് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ വി പി എം ഫൈസി വില്യാപ്പള്ളി പ്രസ്താവിച്ചു.[www.malabarflash.com]

കേരളത്തിൽ അനാഥ സംരക്ഷണത്തിലൂടെ തുടങ്ങിയ മർക്കസിന്റെ സേവനം ഇന്ന് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പടർന്നു പന്തലിച്ചിരിക്കുകയാണ്. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിലൂടെ രാജ്യത്തിന്റെ വികസനത്തിൽ മർക്കസ് പങ്കാളിയായി. വിദ്യാഭ്യാസ മുന്നേറ്റത്തോടൊപ്പം മനുഷ്യന്റെ  അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, ആരോഗ്യം തുടങ്ങിയ മേഖലയിൽ മർക്കസ് നിർണായകമായ സ്വാധീനം ചെലുത്തി. മർകസ് ജില്ലാ പ്രചരണ കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത ജില്ലാ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു . പി കെ എം സഖാഫി ഇരിങ്ങല്ലൂർ വിഷയാവതരണം നടത്തി. 

കെ പി ഹുസൈൻ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി , സയ്യിദലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ മുഹമ്മദ് സഖാഫി പാത്തൂർ, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, ഹമീദ് സി എൽ , ബഷീർ പുളിക്കൂർ, മൂസാ സഖാഫി കളത്തൂർ, നാഷണൽ അബ്ദുള്ള,  ബദറുദ്ദീൻ ഹാജി തെരുവത്ത്, മുഹമ്മദ് കുഞ്ഞി ഹാജി ബാവിക്കരടുക്കം, പി കെ മുഹമ്മദ്‌ കമ്മാടം, ഇത്തിഹാദ് മുഹമ്മദ്‌ ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, അഷ്‌റഫ്‌ സഅദി ആരിക്കാടി തുടങ്ങിയവർ സംബന്ധിച്ചു
സുലൈമാൻ കരിവെള്ളൂർ സ്വാഗതവും അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.