തിരുവനന്തപുരം: കാൻസർ പ്രതിരോധ, ചികിത്സാ പ്രവർത്തനം ഏകോപിപ്പിക്കാൻ സംസ്ഥാനത്തു പുതുതായി കാൻസർ കെയർ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.[www.malabarflash.com]
ആരോഗ്യരംഗത്തു കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് കാൻസർ. പ്രതിവർഷം 50,000 ത്തിലേറെ പേർ കാൻസർ രോഗ ബാധിതരാകുന്നു എന്നാണ് ഏകദേശ കണക്ക്. ഈ സാഹചര്യത്തിൽ വിദഗ്ധ ഡോക്ടർമാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന കൂട്ടായ സംരംഭങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
സംസ്ഥാനത്തു മൂന്നു കാൻസർ സെന്ററുകൾ, മെഡിക്കൽ കോളജുകൾ, ആരോഗ്യ വകുപ്പിന്റെ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് കാൻസർ ചികിത്സ ലഭ്യമാകുന്നത്. ഇവയെ ഏകോപിപ്പിക്കുന്നതിനു കാൻസർ സ്ട്രാറ്റജി ആക്ഷൻ പ്ലാനിന്റെ ഭാഗമായാണ് കാൻസർ കെയർ ബോർഡ് സ്ഥാപിക്കുന്നത്.

No comments:
Post a Comment