താമരശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ ആദ്യം രജിസ്റ്റര്‍ചെയ്ത പൊന്നാമറ്റം റോയ് തോമസ് വധക്കേസിൽ ഭാര്യയായിരുന്ന ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു.[www.malabarflash.com]
1800 പേജുള്ള കുറ്റപത്രമാണ് താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയടക്കം ആറ് കുറ്റങ്ങളാണ് ചുമത്തിയത്. കേസില്‍ 246 സാക്ഷികളുണ്ട്.
ഫോറന്‍സിക് വിദഗ്ധരുടെയും ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള വരുടെയും മൊഴികളും ഉള്‍പ്പെടുത്തി വിശദമായ കുറ്റപത്രവും അതിന്റെ നാലു പകര്‍പ്പുകളുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതികള്‍ക്കുള്ള കോപ്പികളടക്കം എണ്ണായിരത്തോളം പേജുകളുണ്ട്. കുറ്റപത്രത്തിന്റെ പകര്‍പ്പുകളും രേഖകളും എട്ടു ഫയലുകളാക്കിയാണ് കോടതിയിലെത്തിച്ചത്.
റോയ് തോമസ് കൊല്ലപ്പെട്ട കേസിൽ ഭാര്യയായിരുന്ന ജോളിയാണ് മുഖ്യപ്രതി. ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജ്വല്ലറി ജീവനക്കാരന് കക്കാട് കാക്കവയല്‍ സ്വദേശി മഞ്ചാടിയില്‍ എം.എസ്. മാത്യു (44), മാത്യുവിന് സയനൈഡ് നല്കിയ സ്വര്ണപ്പണിക്കാരന് താമരശേരി തച്ചംപൊയിലിൽ മുള്ളമ്പലത്ത് പ്രജുകുമാർ (48), വ്യാജ ഒസ്യത്തുണ്ടാക്കാൻ ജോളിയെ സഹായിച്ച സിപിഎം. കട്ടാങ്ങൽ മുന്‍ ലോക്കല്‍സെക്രട്ടറി കെ. മനോജ് എന്നിവരാണ് യഥാക്രമം രണ്ടുമുതല്‍ നാലുവരെ പ്രതികള്‍.

No comments:
Post a Comment