മംഗലാപുരം: ബൈക്കിലെത്തി ദമ്പതിമാരുടെ മാലയും ബാഗും കവര്‍ന്ന കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് കോടതി 10 വര്‍ഷം കഠിനതടവും 5,000 രൂപ പിഴയും വിധിച്ചു. ഉഡുപ്പി ജില്ലാ കോടതി ജഡ്ജി ബി.നരേന്ദ്രകുമാറിന്‍േറതാണ് വിധി.
ഉഡുപ്പി ശിവള്ളി ഗുണ്ടി ബയലിലെ അനുഗ്രഹ നിയലത്തിലെ രമേഷ് പൂജാരി (57), യെല്ലൂര്‍ കുഞ്ചൂരിലെ രവി പൂജാരി (38) എന്നിവര്‍ക്കാണ് ശിക്ഷ. മൂന്നാം പ്രതി ഗിരീഷ് പൂജാരിയെ കോടതി വെറുതെവിട്ടു.
2009 സപ്തംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം. ഉഡുപ്പി ടീച്ചേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പരിപാടിയില്‍ പങ്കെടുത്ത് മോട്ടോര്‍ സൈക്കളില്‍ മടങ്ങുകയായിരുന്ന രാമചന്ദ്രയേയും ഭാര്യ ഹരിണാക്ഷിയേയും ദൊഡ്ഡണ്ണ ഗുഡെ്ഡ പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപം ഹഡ്‌കൊ കോളനിക്കടുത്തുവെച്ച് മറ്റൊരു ബൈക്കിലെത്തിയ അജ്ഞാതര്‍ കവര്‍ച്ചചെയ്തതായാണ് കേസ്. ഹരിണാക്ഷിയുടെ മാലയും വാനിറ്റിബാഗും കൈക്കലാക്കിയ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. രാത്രി 7.30ന് നടന്ന കവര്‍ച്ചയില്‍ 5,34,000 രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു.
ഉഡുപ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

No comments:
Post a Comment