Latest News

പുതിയ കാലത്തിന് വഴികാട്ടിയായി വിദ്യാര്‍ഥികളുടെ ഇരുനിലക്കെട്ടിടം

ധര്‍മ്മശാല: പ്രതീക്ഷിച്ച സമയത്തിനുള്ളില്‍ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ത്തിയാക്കാനായില്ലെങ്കിലും വിദ്യാര്‍ഥികളുടെ ഇച്ഛാശക്തിയും നൂതന സാങ്കേതിക വിദ്യയിലേക്കുള്ള ദീര്‍ഘവീക്ഷണവും എക്‌സ്‌പ്ലോര്‍ '13 ലെ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ പ്രോജക്ട് ഏറേ ശ്രദ്ധേയമാക്കി.
കെട്ടിടനിര്‍മാണരീതിയും കെട്ടിടത്തിന്റെ രൂപകല്പനയും ഉറപ്പും നേരിട്ട് കാണാന്‍ വിദ്ഗധരായ നിരവധി സിവില്‍ എന്‍ജിനിയര്‍മാരും കെട്ടിടനിര്‍മാണ കരാറുകാരും എത്തി.
കണ്ണൂര്‍ എന്‍ജിനിയറിങ് കോളേജിലെ സിവില്‍ എന്‍ജിനിയറിങ് വിഭാഗം സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത ആശയമാണ് ഫലംകണ്ടത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.