Latest News

വാഗ്ദാനലംഘനത്തിന് എം.പി. മറുപടി പറയണം- ബി.ജെ.പി.

കാസര്‍കോട്: കളക്ടറേറ്റിനുമുന്നില്‍ നടന്ന അമ്മമാരുടെ അനിശ്ചിതകാല സത്യാഗ്രഹസമരം അവസാനിപ്പിക്കാന്‍ പി.കരുണാകരന്‍ എം.പി. നല്‍കിയ വാഗ്ദാനങ്ങള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ എം.പി. മറുപടി നല്‍കണമെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
128 ദിവസം നീണ്ട അമ്മമാരുടെ സമരം പ്രതിപക്ഷ എം.പി.യുടെ ഉറപ്പിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയില്‍നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന എം.പി.യുടെ വിശദീകരണത്തെ തുടര്‍ന്നാണ് സമരം ഉപേക്ഷിച്ചത്. മാസങ്ങള്‍ക്കുശേഷം വീണ്ടും ദുരിതബാധിതര്‍ നിരാഹാരത്തിനൊരുങ്ങുമ്പോള്‍ നേരത്തേ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും അംഗീകരിക്കപ്പെട്ടിട്ടില്ല. പ്രതിപക്ഷ എം.പി.ക്ക് എങ്ങനെയാണ് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ കഴിഞ്ഞതെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.