Latest News

കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവം: കാഞ്ഞങ്ങാട് ഒരുങ്ങി

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകശാലാ യൂണിയന്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് ഒരുങ്ങി. കുശാല്‍നഗറിലെ നിത്യാനന്ദ എന്‍ജിനിയറിങ് കോളേജില്‍ 22 മുതല്‍ 26 വരെയാണ് മത്സരം. 22ന് രാവിലെ 10ന് ടി.പദ്മനാഭന്‍ സ്റ്റേജിതര മത്സരങ്ങള്‍ ഉദ്ഘാടനംചെയ്യും. 24ന് മൂന്നിന് സ്റ്റേജ് മത്സരങ്ങളും ഉദ്ഘാടനംചെയ്യും.
നിത്യാനന്ദ സ്‌കൂള്‍ ഓഡിറ്റോറിയം, പോളിടെക്‌നിക് ഹാള്‍, എന്‍ജിനിയറിങ് കോളേജ് ഹാിള്‍, എന്നിവിടങ്ങളിലുമാണ് വേദി ഒരുക്കിയിട്ടുള്ളത്. ആറ് വേദികളിലായി 4000ത്തോളം മത്സരാര്‍ഥികളാണ് മാറ്റുരക്കുക.
കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര ചൊവ്വാഴ്ച മൂന്നിന് കാഞ്ഞങ്ങാട്ട് നടക്കും. പുതിയകോട്ടയില്‍നിന്ന് ടൗണ്‍ വരെയാണ് ഘോഷയാത്ര. രാവിലെ 10ന് മീഡിയാ റൂമിന്റെ ഉദ്ഘാടനം കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ നിര്‍വഹിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.