Latest News

ട്രെയിനിന് അടിയില്‍പ്പെട്ട യുവാവിന്റെ കാലുകള്‍ അറ്റുതൂങ്ങി

കാസര്‍കോട്: ട്രെയിന്‍ കയറുന്നതിനിടയില്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് യുവാവിന്റെ കാല്‍ അറ്റു. മറ്റേ കാലിന്റെ പാദത്തിന് സാരമായി പരിക്കേറ്റു. തളങ്കര ദീനാര്‍ നഗറിലെ സി.എം. മുഹമ്മദ്കുഞ്ഞി ഹാജിയുടെ മകന്‍ അന്‍സാറിന്റെ(25) കാലാണ് അറ്റത്.
ഞായറാഴ്ച രാവിലെ ഏഴരയോടെ കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലാണ് അപകടമുണ്ടായത്. അന്‍സാറിനെ ഗുരുതര നിലയില്‍ മംഗലാപുരത്തെ തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗലാപുരത്ത് പോകാന്‍ ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പെട്ട് നിലവിളിച്ച അന്‍സാറിനെ റെയില്‍വെ പോലീസും യാത്രക്കാരും ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഒരു കാല്‍ മുട്ടിന് താഴെ അറ്റുപോയിരുന്നു. അന്‍സാറിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.