Latest News

കാസര്‍കോട് പാസ്സ്‌പോര്‍ട്ട് സേവാകേന്ദ്രം മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്


ദോഹ: കാസര്‍കോട് പാസ്സ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിച്ച് കിട്ടുന്നതിന്ന് വേണ്ടി ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ മുസ്ലിം ലീഗ് മുന്നിട്ടിറങ്ങുമെന്ന് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പ്രഖ്യാപിച്ചു.
അര്‍ഹമായ പരിഗണന പലപ്പോഴും കാസര്‍കോടിനു ലഭിക്കാറില്ല എന്ന വസ്തുത മറച്ചു വെച്ചിട്ട് കാര്യമില്ല എന്നും ചെര്‍ക്കളം പറഞ്ഞു.
ഖത്തര് കാസര്‍കോട് മണ്ഡലം കെ എം സി സി യുടെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച െ്രെതമാസ കാമ്പയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ലുഖ്മാന്‍ തളങ്കര അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മുസ്തഫ ബാങ്കോട് െ്രെതമാസ കാമ്പയിനെ കുറിച്ച് വിശദീകരിച്ചു ചെര്‍ക്കളം അബ്ദുല്ല, എ അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ക്ക് ഉപഹാരം ഇബ്രാഹിം നാട്ടക്കല് ഇതര മുനിസിപ്പല്‍, പഞ്ചായത്തുകള്‍ക്ക് വേണ്ടി ബഷീര്‍ ചാലകുന്ന്, ഹാരിസ് ഏരിയല്‍, ഹമീദ് അറന്ധോട്, ബാവ ആലംപാടി, അഹമ്മദ് അലി ചേരൂര്‍, അഷ്‌റഫ് നാട്ടക്കല്, ഇ.കെ അബ്ദുല്‍റഹിമാന്‍, ഹമീദ് മാന്യ എന്നിവര്‍ ഷാള്‍ അണിയിച്ചു.
കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് എ എം കടവത്ത്, കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ ഷാഫി ഹാജി, അബ്ദുല്‍ നാസര്‍ ( നാച്ചി) , എസ് എ എം ബഷീര്‍, എം പി ഷാഫി ഹാജി, തായംബത്ത് കുഞ്ഞാലി, കെ എസ് മുഹമ്മദ് കുഞ്ഞി, എം വി ബഷീര്‍, കെ എസ് അബ്ദുല്ല കുഞ്ഞി, മുട്ടം മഹമൂദ്, അഷ്‌റഫ് ആനക്കല് എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി ഡി എസ് അബ്ദുല്ല സ്വാഗതവും കണ്‍വീനര്‍ മൊയ്തീന്‍ ആദൂര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.