തൃക്കരിപ്പൂര്‍: അറുപത്തിയേഴാമത് സന്തോഷ് ട്രോഫിക്കുവേണ്ടിയുള്ള കേരള ടീമില്‍ കാസര്‍കോട് ജില്ലയില്‍നിന്ന് രണ്ടുതാരങ്ങള്‍. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ എസ്.ബി.ടി. താരം ടി.സജിത്ത്, പള്ളിക്കരയിലെ കെ.എസ്.ഇ.ബി. താരം കെ.രാകേഷ് എന്നിവരാണ് ടീമിലെത്തിയത്. രണ്ടുപേരും കഴിഞ്ഞ രണ്ടുവര്‍ഷമായി കേരള ടീമില്‍ കളിക്കുന്നവരാണ്.
സന്തോഷ് ട്രോഫി സെലക്ഷന്‍ ക്യാമ്പില്‍ ജില്ലയില്‍ നിന്ന് അഞ്ചുപേരാണ് ഉണ്ടായിരുന്നത്. എസ്.ബി.ടി. താരം തൃക്കരിപ്പൂരിലെ മുഹമ്മദ് അസ്‌ലം പരിക്കിനെത്തുടര്‍ന്ന് അവസാനനിമിഷം പിന്‍മാറുകയായിരുന്നു. കഴിഞ്ഞവര്‍ഷം 4 പേര്‍ ടീമിലെത്തിയിരുന്നു. ടീമിലെത്തിയ സജിത്ത് പ്രതിരോധ നിരയിലും രാകേഷ് മധ്യനിരയിലുമാണ് കളിക്കുക. രണ്ടുപേരും മുന്‍ ജില്ലാ ഫുട്‌ബോള്‍ ക്യാപ്റ്റന്മാരായിരുന്നു.

No comments:
Post a Comment