Latest News

കുടിലിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തു മരിച്ചു

ചെന്നൈ:വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ കുടിലിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തു മരിച്ചു. വിഴുപുരം മരക്കാനം ചമ്പുവെള്ളിയിലെ എട്ടിയാന്‍(65), മകള്‍ സുമതി (39), മരുമകന്‍ ഏഴുമലൈ(49), മകള്‍ കല്പന(19) തുടങ്ങിയവരാണ് ശനിയാഴ്ച അര്‍ധരാത്രി മരിച്ചത്. എട്ടിയാന്റെ ഭാര്യ ശാന്തിയമ്മാള്‍ ഗുരുതരമായ പരിക്കുകളോടെ പുതുച്ചേരി സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.
രാത്രി ഒരു മണിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു. ഓലമേഞ്ഞ വീട് മുഴുവന്‍ കത്തി നശിച്ചു. സമീപവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന എല്ലാവരെയും പുറത്തേക്ക് കൊണ്ടുവന്നെങ്കിലും ശാന്തിയമ്മാളൊഴികെ മറ്റെല്ലാവരും മരിച്ചിരുന്നു.
വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.