Latest News

ആര്‍ എസ് സി ഗള്‍ഫ് സമ്മിറ്റ് സമാപിച്ചു

കുവൈത്ത് സിറ്റി: മൂന്നു ദിവസങ്ങളിലായി ലൈവ് തിയറ്ററില്‍ നടന്നു വന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് സമ്മിറ്റ് സമാപിച്ചു. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍ രംഗത്തെ മികവിനും പുരോഗതിക്കും സാധ്യമാകുന്ന രീതിയില്‍ വിദ്യാഭ്യാസ യോഗ്യത നേടുന്നതിന് സംവിധാനങ്ങളൊരുക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് സമ്മിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാങ്കേതിക, ഭരണ, ബിസിനസ് മേഖലയില്‍ രാജ്യാന്തര കമ്പനികളില്‍ ജോലി ചെയ്ത് പരിചയം നേടിയ ആയിരങ്ങള്‍ക്ക് മതിയായ അക്കാദമിക് യോഗ്യതയും സര്‍ട്ടിഫിക്കറ്റുമില്ലാത്തിനാല്‍ സ്ഥാനക്കയറ്റവും മികച്ച അവസരങ്ങളും ലഭിക്കാതെ പ്രയാസപ്പെടുന്നു്. പ്രത്യേക കരിക്കുലം തയാറാക്കിയും സാധാരണക്കാര്‍ക്കു കൂടി പ്രാപിക്കാന്‍ കഴിയുന്ന ഫീസ് ഘടന നിശ്ചയിച്ചും വിദൂര വിദ്യാഭ്യാസം, ഓഫ് കാമ്പസ് സൗകര്യങ്ങള്‍ കൊുവരണം. തുല്യതാ പരീക്ഷ, തുടര്‍ വിദ്യാഭ്യാസ പരിപാടികളും ഗള്‍ഫ് നാടുകളില്‍ വ്യാപകമാകേതുന്നെും നിലവില്‍ വരുന്ന പ്രവാസി സര്‍വകലാശാലയില്‍ ഇത്തരം വിദ്യാഭ്യാസ പദ്ധതികള്‍ ഉള്‍പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്കിടയില്‍ സാംസ്‌കാരിക ജീര്‍ണത സൃഷ്ടിക്കുന്ന ജീവിതരീതികള്‍ക്കെതിരെയും വാണിജ്യ, വിനോദ ചൂഷണങ്ങള്‍ക്കെതിരെയും സംഘടന പ്രചാരണം നടത്തും. ഗള്‍ഫില്‍ സാംസ്്കാരിക അരങ്ങുകള്‍ സൃഷ്്ടിച്ചും വിചാര സദസ്സുകള്‍ സംഘടിപ്പിച്ചും ഭാഷയും സംസ്‌കാരവും പൊതുസമൂഹത്തിനിടയില്‍ സജീവ ചര്‍ച്ചയാക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തും. 2020ലെ സംഘടനയുടെ വിഷനും രു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമീപന രേഖക്കും സമ്മിറ്റ് അംഗീകാരം നല്‍കി.
എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം സാദിഖ് സഖാഫി, ഐ പി ബി ഡയറക്്ടര്‍ എം മുഹമ്മദ് സാദിഖ്, എസ് എസ് എഫ് ജന. സെക്രട്ടറി കെ അബ്്ദുല്‍ കലാം നേതൃത്വം നല്‍കി. ചര്‍ച്ചകളില്‍ ഗള്‍ഫ് രാജ്യളെ പ്രതിനിധീകരിച്ച് മഹ്്മൂദ് സഖാഫി, അബ്്ദുര്‍റഹീം കോട്ടക്കല്‍ (സഊദി), അബ്്ദുല്‍ ഹയ്യ് അഹ്്‌സനി, ജബ്ബാര്‍ പി സി കെ (യു എ ഇ), ഹബീബ് അശ്‌റഫ്, ഫിറോസ് അബ്്ദുര്‍റഹ്്മാന്‍ (ഒമാന്‍), ജമാലുദ്ദീന്‍ അസ്്ഹരി, ഉമര്‍ കുുതോട് (ഖത്തര്‍), സുബൈര്‍ കെ പി, മുഹമ്മദ് വി പി കെ (ബഹ്്‌റൈന്‍), അബ്്ദുല്‍ ലത്വീഫ് സഖാഫി, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ (കുവൈത്ത്) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അടുത്ത സമ്മിറ്റ് 2015ല്‍ ഒമാനില്‍ നടത്താന്‍ തീരുമാനിച്ചു.
സാല്‍മിയ പ്രൈവറ്റ് എഡ്യുക്കേഷന്‍ ഡയറക്ടറേറ്റില്‍ നടന്ന സമാപന സമാപന സമ്മേളനം കെ അബ്്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. ഐ സി എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. അഹ്്മദ് കെ മാണിയൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ശുക്കൂര്‍ കൈപ്പുറം, അബ്്ദുല്ല വടകര സംസാരിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്്ദുറഹ്്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.