Latest News

ശരീരം വീര്‍ത്ത് വേദനയില്‍ കഴിഞ്ഞ സുഹ്‌റാബി കണ്ണടച്ചു

കാസര്‍കോട് : ശരീരം വീര്‍ത്ത് വേദന കടിച്ചമര്‍ത്തി ദുരിതത്തില്‍ കഴിഞ്ഞ സുഹ്‌റാബി ഒടുവില്‍ കണ്ണടച്ചു. ചെര്‍ക്കള ബംബ്രാണ നഗറിലെ സുഹ്‌റാബി (43)യാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ വീട്ടില്‍ വെച്ച് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ചട്ടംചാലിലെ അബ്ദുല്ല ഉപേക്ഷിച്ച് പോയതായിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് സുഹ്‌റാബിയുടെ ശരീരം വീര്‍ത്തു വന്നത്. പല ഡോക്ടര്‍മാരേയും കാണിച്ച് ചികിത്സിച്ചുവെങ്കിലും ശരീരം വീര്‍ത്തുവരുന്നത് കുറഞ്ഞില്ല. രണ്ടു മാസം മുമ്പാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സുഹ്‌റാബിയെ പ്രവേശിപ്പിച്ചത്. ശരീരമാസകലം വ്രണവും ഉണ്ടായിരുന്നു. ഒരാഴ്ചമുമ്പാണ് സുഹ്‌റാബിയെ വീട്ടിലേക്ക് കൊണ്ടുപോയത്. കണ്ണീര്‍ വറ്റാത്തവരുടെ കാരുണ്യത്തിലാണ് സുഹ്‌റാബിയുടെ ചികിത്സ നടത്തിയത്.
കൂലിവേല ചെയ്യുന്ന മകന്‍ ഇബ്രാഹിം സനാഫും, ചെര്‍ക്കള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷത്ത് മിഷാനയും ഇതോടെ അനാഥരായി. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ സുഹ്‌റാബിയുടെ മയ്യത്ത് ആലമ്പാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
പരേതനായ കുഞ്ഞാലിയുടെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങള്‍ : നഫീസത്ത് മിസ് രിയ, ഫാത്തിമത്ത് റംല, ഫാത്തിമത്ത് സമീറ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.