കാസര്‍കോട്: നഗരസഭയിലേയും പരിസര പഞ്ചായത്തുകളിലേയും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി പയസ്വിനി പുഴയില്‍ ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. കേരള വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷന് വേണ്ടി ആലൂര്‍ മുനമ്പിനടുത്താണ് ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. നേരത്തെ ക്രോസ് കം ബ്രിഡ്ജിനായി കണെ്ടത്തിയ സ്ഥലം ഉപേക്ഷിച്ച് പുതിയ പദ്ധതിയാണ് ആരംഭിച്ചത്. എട്ടുകോടിയോളം രൂപ ചെലവിലാണ് വേനല്‍കാലത്ത് ഉപ്പുവെള്ളം തടയാനും പമ്പിങിന് ആവശ്യമായ ശുദ്ധജലം സംഭരിക്കുന്നതിനുമായി ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. ഇപ്രാവശ്യം എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് ആലൂര്‍ മുനമ്പില്‍ താല്‍ക്കാലിക തടയണ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മുളിയാര്‍, ചെങ്കള, കാറഡുക്ക, മധൂര്‍ പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലേക്കും ശുദ്ധജലം എത്തിക്കുന്ന ബാവിക്കര വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയുടെ വിപുലീകരണവും നടക്കുന്നുണ്ട്. വിദ്യാനഗറില്‍ നിന്ന് കാസര്‍കോഡ് ടൗണിലേക്ക് പുതിയ പൈപ്പുകള്‍ സ്ഥാപിച്ചുവരുന്നുണ്ട്. 1975ല്‍ 25,000 ഗുണഭോക്താക്കള്‍ക്കായാണ് ബാവിക്കര ശുദ്ധജല വിതരണ പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ഗുണഭോക്താക്കളുടെ എണ്ണം കൂടിയതിനാല്‍ ആഴ്ചയില്‍ രണ്ടുതവണ മാത്രമാണ് ശുദ്ധജലം വിതരണം ചെയ്യുന്നത്. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. മാത്രവുമല്ല വേനല്‍ കാലങ്ങളില്‍ പയസ്വിനി പുഴയില്‍ ഉപ്പുവെള്ളം കയറുന്നതിനാല്‍ നഗര പ്രദേശത്തെ ജനങ്ങള്‍ക്കടക്കം വിതരണം ചെയ്യുന്ന ശുദ്ധജലത്തില്‍ ഉപ്പുജലം കയറുന്നുണ്ട്. ക്രോസ് ബാര്‍ കം യാഥാര്‍ഥ്യമാകുന്നതോടെ ഉപ്പുവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരത്തെ...
-
കല്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ പ്രത്യേക ദൗത്യസേനയായ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്...
-
മംഗളൂരു: ഉളൈബെട്ടുവില് വെള്ളിയാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗളൂരു ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വി.എച്ച്.പി...
-
വേങ്ങര: മതാതീതസൗഹാര്ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്. വേങ്ങര തളി ശിവക്ഷേത്രത്തില്‍ നടന്ന അയ്യപ്പന്വ...
-
[www.malabarflash.com] അവാര്‍ഡ് നിശയില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ മംമ്തയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി. തനിക്ക് ...

No comments:
Post a Comment