Latest News

പ്രവാചക പ്രകീര്‍ത്തനം പെയ്തിറങ്ങി; സംസ്ഥാന ബുര്‍ദ മത്സരം സമാപിച്ചു

മൊഗ്രാല്‍ പുത്തൂര്‍: മഴയൊഴിഞ്ഞ അന്തരീക്ഷത്തില്‍ പ്രവാചക പ്രകീര്‍ത്തനം പെയ്തിറങ്ങിയപ്പോള്‍ മൊഗ്രാല്‍പുത്തൂര്‍ ഉറങ്ങാതെ കുളിര് കൊണ്ടു. ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച ശംസുല്‍ ഉലമ അനുസ്മരണത്തിന് സമാപനം കുറിച്ച് നടന്ന സംസ്ഥാനതല ബുര്‍ദ മത്സരമാണ് ആസ്വാദകര്‍ക്ക് നവ്യാനുഭവം പകര്‍ന്നത്.
പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ ടീമുകള്‍ മത്സരിച്ച ബുര്‍ദ പാരായണ മത്സരത്തില്‍ നന്തി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ടീം ത്വയ്ബ ജേതാക്കളായി. കുണ്ടൂര്‍ മര്‍ക്കസ്സു സഖാഫത്തുല്‍ ഇസ്ലാമിയ്യക്കാണ് രണ്ടാം സ്ഥാനം.
മത്സരം സുന്നീ യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ.ഖാസിം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്ക് എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി സലാഹുദ്ദീന്‍ ട്രോഫിയും സ്വാഗതസംഘം ട്രഷറര്‍ പി.എച്ച്. ഹംസ ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. വി.കെ.സുബൈര്‍ അഷ്‌റഫി, ഷാഫി ദാരിമി, ഹനീഫ് ദാരിമി, സുബൈര്‍ മൗലവി, എസ്.കെ.മുഹമ്മദലി ഹാജി, മാഹിന്‍ കുന്നില്‍, ബി.പി.സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. വി.കെ.മുസ്താഖ് ദാരിമി സ്വാഗതവും പഞ്ചായത്തംഗം മുജീബ് കമ്പാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.