സംസ്ഥാനത്ത് ഡയസ്‌നോണ്‍ ബാധകമാക്കിയിട്ടുണ്ട്. 20, 21 തീയതികളില്‍ അവധി നല്‍കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ജോലിക്ക് എത്തുന്നവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പോലീസ് സംരക്ഷണം നല്‍കും. പണിമുടക്ക് ദിവസങ്ങളിലെ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് അടക്കം എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. 23 വരെയുള്ള എല്ലാ ഇന്റര്‍വ്യൂകളും മാറ്റി.
കുടിവെള്ളം, ആസ്പത്രി, പത്രം, പാല്‍ തുടങ്ങി അവശ്യസര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി ജീവനക്കാരൂം പണിമുടക്കില്‍ പങ്കെടുക്കും. കെ.എസ്. ആര്‍.ടി.സി.യിലെ തൊഴിലാളി യൂണിയനുകളും പണിമുടക്കുന്നതിനാല്‍ ബസ് സര്‍വീസുകളെ പണിമുടക്ക് ബാധിച്ചേക്കും.
കടകമ്പോളങ്ങള്‍ അടച്ച് പണിമുടക്കില്‍ പങ്കെടുക്കണമെന്ന് വ്യാപാരി സംഘടനകളോട് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍വേ ജീവനക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
വിലക്കയറ്റം തടയുക, തൊഴില്‍ സംരക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുക തുടങ്ങി പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അഖിലേന്ത്യാ പണിമുടക്കുമായി മുന്നോട്ടുപോകാന്‍ സംഘടനകള്‍ തീരുമാനിച്ചത്. സി.ഐ.ടി.യു., ബി.എം.എസ്., എ.ഐ. ടി.യു.സി., എച്ച്.എം.എസ്., എ.ഐ.യു.ടി.യു.സി., യു. ടി.യു.സി., ടി.യു.സി.സി., സേവ, എസ്.ടി.യു., ടി.യു. സി.ഐ., എന്‍.എല്‍.സി., ഐ.എന്‍.എല്‍.സി., കെ.ടി.യു. സി., എന്‍.എല്‍.ഒ. തുടങ്ങിയ സംഘടനകളാണ് സംസ്ഥാനത്ത് പണിമുടക്കുന്നത്.

No comments:
Post a Comment