കാസര്‍കോട് : ദേശീയ വ്യാപകമായി ഇന്നു അര്‍ദ്ധരാത്രി മുതല്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെ യു ഡബ്യു ജെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രസ് ക്ലബ്ബ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റ് ഹെഡ്‌പോസ്റ്റോഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് മട്ടന്നൂര്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് ജനറല്‍ ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ടി എ ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതവും ജോ. സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ ആലൂര്‍ നന്ദിയും പറഞ്ഞു.
പ്രകടനത്തിന് എ വി സന്തോഷ്, ജയറാം കുട്ടിയാനം, ഗിരീഷ്, ഷാഫി തെരുവത്ത്, ദേവദാസ് പാറക്കട്ട, രവീന്ദ്രന്‍ പാടി, കുമാര്‍, രാജേഷ്, കുഞ്ഞിക്കണ്ണന്‍ മുട്ടം, സുബൈര്‍ പള്ളിക്കാല്‍, അനീഷ്, കരിച്ചേരി നാരായണന്‍, പത്മേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
ടെന്നീസ് ബോള്‍ വിഴുങ്ങി അവശനിലയിലായ മലമ്പാമ്പിന്റെ വയറ്റില്‍ നിന്ന് ബോള്‍ നീക്കം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. ഓസ്ട്രേലിയയിലെ ടൗണ്സ്വി...
-
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പോലീസിന്റെ ഗുണ്ടാവേട്ട. 308 ഗുണ്ടകളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍,...
-
ഗാസിയാബാദ്: കോളിളക്കം സൃഷ്ടിച്ച ആരുഷി, ഹേംരാജ് കൊലപാതകക്കേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും കുറ്റക്കാരെന്ന് കോടതി....
-
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഹൈക്കമാന്റ് പ്രതിനിധി മുകുള്‍ വാസ്നിക്കിന്റെ ദൌത്യത്തിന് വ്യാഴാഴ്ച ത...

No comments:
Post a Comment