താമരശ്ശേരി: പണിമുടക്കനുകൂലികള്‍ തടഞ്ഞിട്ട കാര്‍ പെട്ടെന്ന് മുന്നോട്ടെടുത്ത് ഓടിച്ചുപോകുന്നതിനിടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ റോഡില്‍ തട്ടിയിട്ടു. തുടയിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങിയ നിലയില്‍ ഡി.വൈ.എഫ്.ഐ. താമരശ്ശേരി മേഖലാ ജോയന്റ് സെക്രട്ടറി കോരങ്ങാട് വട്ടക്കൊരു കെ. സജിത്തിനെ (24) മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
താമരശ്ശേരി ചുങ്കത്ത് ദേശീയപാതയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നിര്‍ത്താതെ പോയ കാര്‍ പിന്നീട് താമരശ്ശേരിക്കടുത്ത് വാടിക്കലില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.
ചുങ്കത്തുനിന്ന് പണിമുടക്കനുകൂലികള്‍ പ്രകടനമായി ചെക്ക് പോസ്റ്റ് ഭാഗംവരെ പോയി മടങ്ങിയെത്തിയപ്പോഴാണ് എതിര്‍ഭാഗത്തുനിന്ന് വന്ന കാര്‍ തടഞ്ഞുനിര്‍ത്തിയത്. കാറിലുണ്ടായിരുന്നവരുമായി സംസാരിക്കുന്നതിനിടെ സമരക്കാരില്‍പ്പെട്ടവര്‍ കാറിന്റെ ചില്ല് പൊട്ടിച്ചു. ഇതോടെ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നു. മുന്‍ഭാഗത്ത് തടയാന്‍ ശ്രമിച്ച സജിത്തിന്റെ കാലിനു മുകളിലൂടെ കാര്‍ കയറി. തുടര്‍ന്ന് അതിവേഗം കൊയിലാണ്ടി റോഡ് വഴി ഓടിച്ചുപോയി.
കാറില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നതായി പ്രവര്‍ത്തകര്‍ പറഞ്ഞു. കാര്‍ വാടിക്കലിലെ ഒരു വീട്ടില്‍ കയറ്റിയിട്ടശേഷം ഉള്ളിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു. താമരശ്ശേരി പോലീസ് കേസെടുത്തു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബാംഗ്ലൂര്‍ : പ്രശസ്തപിന്നണി ഗായകന് മന്നാഡെ അന്തരിച്ചു. 94 വയസ്സായിരുന്നു. ബംഗ്ലൂരില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ...
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ 11 നു സൂചന പണിമുടക്കു നടത്തും. ഓട്ടോറിക്ഷ, ടാക്സി നിരക്കുകള്‍ കാലോചിതമായി പര...
-
ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാമത്സര സംഗമം ഇഗ്നൈറ്റ് 13 പരിപടിക്ക് വെള്ളിയാഴ്...
-
കാസര്‍കോട്: കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് വിശദീകരണം തേടി. നഗരസഭ കൗണ്‍സിലിന്റെ തീരുമാനത്...
-
ഖത്തര്‍:അമ്പത്തഞ്ചു വര്‍ഷത്തെ പൊതു ജീവിതം പൂര്‍ത്തിയാക്കിയ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയെ ഖത്തറില്‍ വെച...


No comments:
Post a Comment