കണ്ണൂര്‍: സംസ്ഥാനത്ത് മോട്ടോര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കോഡ് നമ്പര്‍ 73-ലെത്തി. പുതുതായി അനുവദിച്ച എട്ട് സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ക്കുകൂടി രജിസ്ട്രേഷന് കോഡ് അനുവദിച്ചതോടെയാണിത്. കൂറ്റനാട്-66, ഉഴവൂര്‍-67, ദേവികുളം-68, ഉടുമ്പഞ്ചോല-69, ചിറ്റൂര്‍-70, നിലമ്പൂര്‍-71, മാനന്തവാടി-72, സുല്‍ത്താന്‍ബത്തേരി-73 എന്നിവയാണ് പുതുതായി അനുവദിച്ച രജിസ്ട്രേഷന് നമ്പരുകള്‍.
കെഎല്‍ 01-ല്‍ തുടങ്ങുന്ന വാഹന രജിസ്ട്രേഷന് കോഡ് നമ്പരാണ് 73-ല്‍ എത്തിയത്. തിരുവനന്തപുരം ആര്. ടി. ഓഫീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് കെഎല്‍ 01 കോഡ്. മുമ്പ് 14 ജില്ലകള്‍ക്ക് കെഎല്‍ 01 മുതല്‍ കെഎല്‍ 14 വരെയായിരുന്നു രജിസ്ട്രേഷന് കോഡ്. കെ.എസ്.ആര്.ടി.സി.യുടേത് കെഎല്‍ 15-ഉം.
വാഹനപ്പെരുപ്പത്തെത്തുടര്ന്നാണ് സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ക്ക് പ്രത്യേക കോഡ് നല്കി അവിടെയും രജിസ്ട്രേഷന് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം അവസാനമാണ് സര്‍ക്കാര്‍ പുതിയ എട്ട് സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ക്കുകൂടി അനുമതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് ഈ ഓഫീസുകള്‍ക്കും രജിസ്ട്രേഷന് കോഡ് അനുവദിച്ചത്. ഇപ്പോള്‍ ആര്. ടി. ഓഫീസുകളും സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളും കെ.എസ്.ആര്.ടി.സി.യുമുള്‍പ്പെടെ 73 ഇടത്ത് വാഹനം രജിസ്റ്റര്‍ ചെയ്യാം.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല് ആശുപത്രി വാര്ഡന് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...


No comments:
Post a Comment