ഖാസി സി.എം അബ്ദുള്ള മൗലവി അനുസ്മരണം വ്യാഴാഴ്ച അബുദാബിയില്‍
അബുദാബി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും മംഗലാപുരം - ചെമ്പരിക്ക സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായിരുന്ന മര്‍ഹൂം ഖാസി സി.എം അബ്ദുള്ള മൗലവി മൂന്നാം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് അബുദാബിയില്‍ വിവധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അബുദാബി-കാസറഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെയും മലബാര്‍ ഇസ്ലാമിക് കോംപ്ലെക്സ് അബുദാബി കമ്മിറ്റിയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രവരി 21 (വ്യാഴാഴ്ച) ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം6.30 മുതല്‍ ആരഭിക്കുന്ന പരിപാടിയില്‍ സി.എം ഉസ്താദ് അനുസ്മരണവും, ഖുര്‍ആന്‍ പാരായണവും, പ്രാര്‍ത്ഥനാ സദസ്സും നടക്കും. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സിംസാറുല്‍ ഹഖ് ഹുദവി മമ്പാട് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നല്‍കി. രൂപീകരണ യോഗത്തില്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലെക്സ് അബുദാബി കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ലകുഞ്ഞി ഹാജി കീഴൂര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് അബുദാബി സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂസുഫ് ഹാജി ബന്ദിയോട്, നൌഷാദ് മിഅ്റാജ് കളനാട്, അഷ്‌റഫ് കീഴൂര്‍, അഹ്മദ് സകരിയ്യ അയ്യന്‍കോല്‍, അഷ്‌റഫ് മീനാപ്പീസ്, ഇസ്മായില്‍ ഉദിനൂര്‍, യു.എം.മുജീബ് മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് അബുദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റി ജന. സെക്രട്ടറി സി.എച്ച് ഷമീര്‍ മാസ്റ്റര്‍ പരപ്പ സ്വാഗതവും ആക്ടി.പ്രസിഡണ്ട് അബ്ദുല്‍ അസീസ് കീഴൂര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരത്തെ...
-
കല്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ പ്രത്യേക ദൗത്യസേനയായ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്...
-
മംഗളൂരു: ഉളൈബെട്ടുവില് വെള്ളിയാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗളൂരു ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വി.എച്ച്.പി...
-
വേങ്ങര: മതാതീതസൗഹാര്ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്. വേങ്ങര തളി ശിവക്ഷേത്രത്തില്‍ നടന്ന അയ്യപ്പന്വ...
-
[www.malabarflash.com] അവാര്‍ഡ് നിശയില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ മംമ്തയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി. തനിക്ക് ...

No comments:
Post a Comment