കാസര്‍കോട്: വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിക്ഷേപിക്കാന്‍ ഡസ്റ്റ്ബിന്നുകള്‍ വിതരണം ചെയ്തു.ചെങ്കള ഗ്രാമപഞ്ചായത്ത് വകയാണ് ഡസ്റ്റ് ബിന്നുകള്‍ നല്‍കിയത്. ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പച്ചനിറത്തിലുളളതുംപ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ചുവപ്പ് നിറത്തിലുളള ചവറ്റു കൊട്ടകളാണ് വിതരണം ചെയ്തത്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പളളിക്കരയിലെ പ്ലാസ്റ്റിക്ക് സംസ്‌ക്കരണ യൂണിറ്റുകള്‍ക്ക് കൈമാറുന്നതാണ്. ഡസ്റ്റ്ബിന്‍ വിതരണോദ്ഘാടനം ചെങ്കള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ബി.അബ്ദുളള ഹാജി നിര്‍വ്വഹിച്ചു. എഡിഎം എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് വളപ്പ് സൗന്ദര്യ വല്‍ക്കരണത്തിനു വിവിധ പദ്ധതികള്‍ നടപ്പാകുമെന്ന് ചടങ്ങില്‍ സംസാരിച്ച ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍ പറഞ്ഞു. സിവില്‍ സ്റ്റേഷനിലേക്ക് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും മിച്ചം വരുന്നതു വൈദ്യുതി ബോര്‍ഡിനു നല്‍കാനും ഉതകുന്ന ഒരു സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കാനുളള നടപടികള്‍ സ്വീകരിച്ചു വരുന്നു.
സിവില്‍ സ്റ്റേഷന്‍ കാന്റീനിലും ജില്ലാ പഞ്ചായത്ത് കാന്റീനിലും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷന്റെ പരിസരത്ത് കൂടുതല്‍ വൃക്ഷ ത്തൈ നട്ടുപിടിപ്പിക്കുവാനും പൂന്തോട്ടം നിര്‍മ്മിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.ഇവയുടെ പരിപാലനം ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് ഏല്‍പ്പിക്കും. മഴവെളള കൊയ്ത്ത് പദ്ധതിയും മഴവെളള റീച്ചാര്ജ് പദ്ധതികള്‍ക്കും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.രാമചന്ദ്രന്‍ ലോ ഓഫീസര്‍ എ.സീതാരാമ, സന്നിഹിതരായിരുന്നു.ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍ സ്വാഗതവും ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവിദാസ് നന്ദിയും പറഞ്ഞു.

No comments:
Post a Comment