Latest News

അബ്ദുള്ള രാജാവിന്റെ ഇടപെടലിനെ തുടര്‍ന്ന് ബാംഗ്ലൂര്‍ സ്വദേശിക്ക് മോചനം

റിയാദ്: 7 വര്‍ഷമായി സൗദിയില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബാംഗ്ലൂര്‍ സ്വദേശി സലിം ബാഷയ്ക്ക് അബ്ദുല്ല രാജാവിന്റെ ഇടപെടലിനെ തുടര്‍ന്ന് മോചനം. ബാഷയ്ക്ക് വേണ്ടി അബ്ദുല്ല രാജാവ് ദിയാധനം നല്‍കുകയായിരുന്നു. 2006 ല്‍ വാഹനാപകടത്തെ തുടര്‍ന്ന് ഒന്‍പത് പേര്‍ മരിച്ച കേസിലാണ് ബാഷ ജയിലിലായത്.
ബാഷ ഓടിച്ചിരുന്ന ട്രക്ക് മിനിവാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 8 സൗദി അധ്യാപികമാരും ഒരു ഈജിപ്തുകാരനും കൊല്ലപ്പെട്ടിരുന്നു. അപകടത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തി 63,500 സൗദി റിയാല്‍ ആണ് ദിയാധനം ആയി വിധിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.