കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് മനുഷ്യാവകാശ കമ്മിഷന് നിര്‍ദ്ദേശിച്ച ആനുകൂല്യങ്ങള്‍ നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം ഒരാഴ്ച പിന്നിടുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഏഴാം ദിവസത്തെ സമര പരിപാടി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. അഡ്വ. ടി വി രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ശോഭീന്ദ്രന് മാസ്റ്റര്‍, അഡ്വ. കെ ശ്രീകാന്ത്, ശംസുദ്ദിന്‍ ഫറൂഖി, ഷാഫി മാപ്പിളക്കുണ്ട്, ഹരി അടപ്പ, ആന്റപ്പന്, ടി വി അനില്‍കുമാര്‍, അപ്പുക്കുട്ടന് പിള്ള, പ്രൊഫ. സുരേന്ദ്രനാഥ്, മേരി കണ്ണൂര്‍, കെ ബാലകൃഷ്ണന്, ജയന് നീലേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതം പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] സംസ്ഥാനത്ത് സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര...
-
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കുന്നു. 'മോണ്ടി തേസ്ഡെ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന് തന്റെ കുരി...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
രാജസ്ഥാന്: [www.malabarflash.com] ശ്രീഗംഗാനഗര്‍ ജില്ലയില്‍ 13 കാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു തീകൊളുത്തി. മൂന്നംഗ സംഘമാണ് പ്രായപ...
-
കടുത്തുരുത്തി: നാട്ടിൽ പണിക്കെത്തിയ തമിഴ്നാട് സ്വദേശിക്കൊപ്പം സ്ഥലം...
No comments:
Post a Comment