മുഴുപട്ടിണിയും പീഡനങ്ങളുമടക്കം സഹിച്ച് ജീവിക്കുന്ന ആ പെണ്‍കുട്ടികളെ തേടി ഇന്ത്യാവിഷന്‍ വാര്‍ത്താസംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടത് മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ക്കാഴ്ചയാണ്.
80 കളുടെ അവസാനത്തിലാണ് മലബാറിലെ പെണ്‍കുട്ടികള്‍ മൈസൂര്‍ കല്യാണം എന്ന തട്ടിപ്പിന് ഇരയായി തുടങ്ങുന്നത്. മലബാറിലെ ഗള്‍ഫ്കാര്‍ക്കിടയില്‍ വരന് നല്‍കി വന്നിരുന്ന വന്‍ തുകകളും സമ്മാനങ്ങളും ധരിദ്രരായവര്‍ക്ക് താങ്ങാന്‍ പറ്റുന്നത് ആയിരുന്നില്ല. തുടര്‍ന്നാണ് മൈസൂര്‍ കല്യാണം എന്ന മോഹന വാഗ്ദാനവുമായി ദല്ലാളുമാര്‍ രംഗത്ത് എത്തുന്നത്. കുറഞ്ഞ ചെലവില്‍ പെണ്‍കുട്ടികളെ മൈസൂരിലേക്ക് കെട്ടിച്ച് അയക്കാമെന്ന ഇവരുടെ വാഗ്ദാനത്തില്‍ കഴിഞ്ഞ 26 കൊല്ലമായി അകപ്പെട്ടത് പതിനായിരത്തിലധികം പെണ്‍കുട്ടികളും രക്ഷിതാക്കളുമാണ്. ഇങ്ങനെ മലബാറിലെ സാധു മുസ്‌ലീം പെണ്‍കുട്ടികളെ വിവാഹത്തിന്റെ മുടുപടം അണിയിച്ച് മൈസൂരിലേക്ക് കടത്തുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്ത്യാവിഷന്‍ നടത്തിയ അന്വേഷണത്തില്‍ വെളിവായത്.
ഭാഷ അറിയാതെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആയിര കണക്കിന് സഹോദരിമാരാണ് ഈ ചേരികളില്‍ തടവുകാരെ പോലെ കഴിയുന്നത്. ആരുടെയും കരള്‍ അലിയിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കാഴ്ച്ചകളാണ് ചേരിയില്‍ ഉടനീളം കാണാന്‍ കഴിഞ്ഞത്.
മൈസൂര്‍ സിറ്റി കോര്‍പ്പറേഷന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗൗസിയ നഗര്‍, ശാന്തി നഗര്‍, ഭാരത് നഗര്‍, കല്യാണഗിരി തുടങ്ങി നൂറോളം ചേരികള്‍.
കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ 24 മണിക്കൂറം മാലിന്യം ചാലിട്ടൊഴുകുന്ന ഈ ചേരികളിലേക്കാണ് മലബാറിലെയും മൈസൂരിലെയും ദല്ലാളുമാര്‍ ലക്ഷത്തിന് മുപ്പതിനായിരം രൂപ കണക്കില്‍ കമ്മീഷന്‍ പറ്റി മലയാളി പെണ്‍കുട്ടികളെ തള്ളുന്നത്. ഓരോ ദിവസവും മരിച്ചു ജീവിക്കുന്നവര്‍. ഒറ്റമുറി ചേരിയില്‍ എട്ടും പത്തും അംഗങ്ങള്‍ തിങ്ങി പാര്‍ക്കുന്നു.
ശാന്തി നഗര്‍ എന്ന ചേരിയില്‍ വെച്ചാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശിയും രണ്ടു കുട്ടികളുടെ അമ്മയുമായ പെണ്‍കുട്ടിയെ ഇന്ത്യാവിഷന്‍ ന്യൂസ് സംഘം കണ്ടു മുട്ടിയത്. പ്രിഡിഗ്രി വരെ പഠിച്ചു. ടീച്ചറാവാന്‍ ആയിരുന്നു ആഗ്രഹം. പക്ഷെ വീട്ടിലെ ദാരിദ്ര്യം മൂലം പള്ളി കമ്മിറ്റിയുടെ ഒത്താശയോടെ പത്തു പവനും 50000 രൂപയും സ്ത്രീധനം നല്‍കി 18 ാം വയസ്സില്‍ ചേരിയിലെത്തിയപ്പോള്‍ നഷ്ടപ്പെട്ടത് സ്വപ്‌നങ്ങളും ഭാവിയും മാത്രമായിരുന്നില്ല മാനം കൂടിയായിരുന്നു.
ഈ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒന്‍പതു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. തന്നെ പോലുള്ളവര്‍ മൈസൂര്‍ കല്യാണങ്ങള്‍ക്ക് ഇരയായതിന്റെ കാരണക്കാര്‍ ആരാണെന്ന് ഇവള്‍ അനുഭവത്തിലൂടെ പറയുന്നു.
ജനങ്ങളുടെ സഹകരണം കൊണ്ടാണ് എനിക്ക് ഇന്ന് കല്യാണം വല്യ തടവറയായി കിട്ടിയത്. സാധാരണ നമ്മുടെ നാട്ടില്‍ ഹൈന്ദവ സമുദായം പോലൊരു കല്യാണം നടക്കുകയാണെങ്കില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ആര്‍ക്കും എവിടുന്നും എങ്ങനെയെങ്കിലും എത്തിപ്പെടാന്‍ കഴിയും. അല്ലാത്തപക്ഷം ഇത് ഇങ്ങനെ തന്നെ നീണ്ടു കൊണ്ട് ഇരിക്കും. ഈ അനുഭവങ്ങള്‍ പാവപ്പെട്ടവര്‍ അനുഭവിച്ച് കൊണ്ടിരിക്കും.
മൈസൂര്‍ കല്യാണത്തിന്റെ ജീവിക്കുന്ന ഇരയായി പാത്തുവും മക്കളും
മൈസൂര്‍: മൈസൂര്‍ ചേരികളിലെ കൊടും ക്രിമിനലുകളാണ് ബ്രോക്കര്‍മാരുമായി കൈകോര്‍ത്ത്, നല്ല വരന്മാരായി അഭിനയിച്ച് പെണ്‍കുട്ടികളെ കടത്തുന്നത്. സ്ത്രീധനം തീര്‍ന്നാല്‍ പിന്നെ ഒന്നിനും കൊള്ളാത്തവരായി കാണുന്ന ഇവരെ പണത്തിനായി ലൈംഗിക തൊഴിലിലേക്ക് വഴി നടത്തുന്നു. പട്ടിണിക്കിടല്‍ ദുഃസഹമാവുകയും ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം സഹിക്കാന്‍ കഴിയാതെയും വരുമ്പോഴാണ് ലൈംഗിക തൊഴിലിലേക്ക് തിരിയുന്നതെന്ന് ഇവര്‍ ഇന്ത്യാവിഷന്‍ വാര്‍ത്താസംഘത്തോട് പറഞ്ഞു.
മിസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഗൗസിയാ നഗറെന്ന ചേരിയിലെ ഒരു മദ്രസാ അധ്യപകനാണ് മലയാളി പെണ്‍കുട്ടികള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരായതിനെ കറിച്ചുള്ള രഹസ്യ വിവരം നല്‍കിയത്.
മദ്യത്തിനും മയക്കു മരുന്നിനും അടിമകളായ ഭര്‍ത്താക്കന്മാരുടെ വരുമാന മാര്‍ഗ്ഗം കൂടിയാണ്രേത ഇവര്‍. നാട്ടിലേക്ക് തിരിച്ചു ചെല്ലാന്‍ യാതൊരു വിധ നിര്‍വ്വാഹമില്ലാത്തവരാണ് വേശ്യാവൃത്തിയിലേക്ക് തിരിയുന്നത്. കാസര്‍ഗോഡുകാരിയായ ഇവളെത്തേടി ഞങ്ങളെത്തുമ്പോള്‍ ആ മുഖത്ത് നിര്‍വ്വികാരതയായിരുന്നു. ചേരിയില്‍ ഒറ്റക്കാക്കി ഭര്‍ത്താവ് പുറത്തു പോയ സമയത്ത് ഞങ്ങള്‍ അവിടെ ചെന്നു. കണ്ണുപോലും കാണിക്കില്ലെന്ന ഉറപ്പോടെ സംസാരിക്കാന്‍ തയ്യാറായി.
പെണ്‍കുട്ടിയുടെ വാക്കുകള്‍
80 കളുടെ അവസാനത്തിലാണ് മലബാറിലെ പെണ്‍കുട്ടികള്‍ മൈസൂര്‍ കല്യാണം എന്ന തട്ടിപ്പിന് ഇരയായി തുടങ്ങുന്നത്. മലബാറിലെ ഗള്‍ഫ്കാര്‍ക്കിടയില്‍ വരന് നല്‍കി വന്നിരുന്ന വന്‍ തുകകളും സമ്മാനങ്ങളും ധരിദ്രരായവര്‍ക്ക് താങ്ങാന്‍ പറ്റുന്നത് ആയിരുന്നില്ല. തുടര്‍ന്നാണ് മൈസൂര്‍ കല്യാണം എന്ന മോഹന വാഗ്ദാനവുമായി ദല്ലാളുമാര്‍ രംഗത്ത് എത്തുന്നത്. കുറഞ്ഞ ചെലവില്‍ പെണ്‍കുട്ടികളെ മൈസൂരിലേക്ക് കെട്ടിച്ച് അയക്കാമെന്ന ഇവരുടെ വാഗ്ദാനത്തില്‍ കഴിഞ്ഞ 26 കൊല്ലമായി അകപ്പെട്ടത് പതിനായിരത്തിലധികം പെണ്‍കുട്ടികളും രക്ഷിതാക്കളുമാണ്. ഇങ്ങനെ മലബാറിലെ സാധു മുസ്‌ലീം പെണ്‍കുട്ടികളെ വിവാഹത്തിന്റെ മുടുപടം അണിയിച്ച് മൈസൂരിലേക്ക് കടത്തുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്ത്യാവിഷന്‍ നടത്തിയ അന്വേഷണത്തില്‍ വെളിവായത്.
ഭാഷ അറിയാതെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആയിര കണക്കിന് സഹോദരിമാരാണ് ഈ ചേരികളില്‍ തടവുകാരെ പോലെ കഴിയുന്നത്. ആരുടെയും കരള്‍ അലിയിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കാഴ്ച്ചകളാണ് ചേരിയില്‍ ഉടനീളം കാണാന്‍ കഴിഞ്ഞത്.
മൈസൂര്‍ സിറ്റി കോര്‍പ്പറേഷന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗൗസിയ നഗര്‍, ശാന്തി നഗര്‍, ഭാരത് നഗര്‍, കല്യാണഗിരി തുടങ്ങി നൂറോളം ചേരികള്‍.
കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ 24 മണിക്കൂറം മാലിന്യം ചാലിട്ടൊഴുകുന്ന ഈ ചേരികളിലേക്കാണ് മലബാറിലെയും മൈസൂരിലെയും ദല്ലാളുമാര്‍ ലക്ഷത്തിന് മുപ്പതിനായിരം രൂപ കണക്കില്‍ കമ്മീഷന്‍ പറ്റി മലയാളി പെണ്‍കുട്ടികളെ തള്ളുന്നത്. ഓരോ ദിവസവും മരിച്ചു ജീവിക്കുന്നവര്‍. ഒറ്റമുറി ചേരിയില്‍ എട്ടും പത്തും അംഗങ്ങള്‍ തിങ്ങി പാര്‍ക്കുന്നു.
ശാന്തി നഗര്‍ എന്ന ചേരിയില്‍ വെച്ചാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശിയും രണ്ടു കുട്ടികളുടെ അമ്മയുമായ പെണ്‍കുട്ടിയെ ഇന്ത്യാവിഷന്‍ ന്യൂസ് സംഘം കണ്ടു മുട്ടിയത്. പ്രിഡിഗ്രി വരെ പഠിച്ചു. ടീച്ചറാവാന്‍ ആയിരുന്നു ആഗ്രഹം. പക്ഷെ വീട്ടിലെ ദാരിദ്ര്യം മൂലം പള്ളി കമ്മിറ്റിയുടെ ഒത്താശയോടെ പത്തു പവനും 50000 രൂപയും സ്ത്രീധനം നല്‍കി 18 ാം വയസ്സില്‍ ചേരിയിലെത്തിയപ്പോള്‍ നഷ്ടപ്പെട്ടത് സ്വപ്‌നങ്ങളും ഭാവിയും മാത്രമായിരുന്നില്ല മാനം കൂടിയായിരുന്നു.
ഈ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒന്‍പതു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. തന്നെ പോലുള്ളവര്‍ മൈസൂര്‍ കല്യാണങ്ങള്‍ക്ക് ഇരയായതിന്റെ കാരണക്കാര്‍ ആരാണെന്ന് ഇവള്‍ അനുഭവത്തിലൂടെ പറയുന്നു.
ജനങ്ങളുടെ സഹകരണം കൊണ്ടാണ് എനിക്ക് ഇന്ന് കല്യാണം വല്യ തടവറയായി കിട്ടിയത്. സാധാരണ നമ്മുടെ നാട്ടില്‍ ഹൈന്ദവ സമുദായം പോലൊരു കല്യാണം നടക്കുകയാണെങ്കില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ആര്‍ക്കും എവിടുന്നും എങ്ങനെയെങ്കിലും എത്തിപ്പെടാന്‍ കഴിയും. അല്ലാത്തപക്ഷം ഇത് ഇങ്ങനെ തന്നെ നീണ്ടു കൊണ്ട് ഇരിക്കും. ഈ അനുഭവങ്ങള്‍ പാവപ്പെട്ടവര്‍ അനുഭവിച്ച് കൊണ്ടിരിക്കും.
മൈസൂര്‍ കല്യാണത്തിന്റെ ജീവിക്കുന്ന ഇരയായി പാത്തുവും മക്കളും
മൈസൂര്‍: ഭര്‍ത്താവും കുടുംബവും ഉപേക്ഷിക്കുന്ന എല്ലാവരും തുച്ഛമായ വരുമാനത്തോടെ മൈസൂരില്‍ തന്നെ ജീവിക്കുകയാണ് പതിവ്. നാട്ടിലേക്ക് രക്ഷപ്പെടാന്‍ ഏറെ ആഗ്രഹമുണ്ടെങ്കിലും ആരും തുണയ്‌ക്കെത്താറില്ല. അത്തരത്തിലൊരു ജീവിതമാണ് വയനാട്ടിലെ പാത്തുവിന്റെയും കുട്ടികളുടെയും.
1990ലാണ് വയനാട് ജില്ലയിലെ മാനന്തവാടി പള്ളിക്കര സ്വദേശിയായ മൈസൂരിലെ ഗൗസിയാ നഗറെന്ന ഈ ഗലിയിലെത്തിയത്.
അന്നു താന്‍ വിവാഹം കഴിച്ചത് ഏഴു മക്കളുള്ള ഒരു ഭര്‍ത്താവിനെയെന്നറിയുന്നതും മൈസൂരില്‍ എത്തിയതിന് ശേഷമാണ്. പിന്നീട് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയോടും മക്കളോടുമൊപ്പം ദാരിദ്യത്തോട് പടവെട്ടിയ ജീവിതത്തിനിടെ നാല് പെണ്‍മക്കളും പിറന്നു. ഇവരില്‍ ഹസീന, റൈഹാന എന്നിവര്‍ എട്ടാംക്ലാസിലും റാബിയ, ഷബാന എന്നിവര്‍ ഏഴാം ക്ലാസിലും വെച്ച് പഠനം നിര്‍ത്തി. 10 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ ഈ ഗലിയില്‍ തീര്‍്തതും ഒറ്റപ്പെട്ട പാത്തുവിന്റെയും മക്കളുടെയും ജീവിതം ഏക ആശ്രയമാണ് ചന്ദനത്തിരി നിര്‍മ്മാണം.
അതും പുലര്‍ച്ചെ മുതല്‍ രാത്രി 10 മണിവരെ ആയിരം ചന്ദനത്തിരി ഉണ്ടാക്കിയാല്‍ കിട്ടുന്നത് വെറും 20 രൂപ.
അഞ്ച് പേരുടെയും കൂടി അധ്വാനമായാല്‍ അത് നൂറു രൂപയാകും. 23 വര്‍ഷമായി വാടകക്ക് താമസിക്കുന്ന ഈ ഗലിയിലെ ഒറ്റമുറിയുടെ വാടകയായി ആയിരം രൂപനല്‍കണം.
കഴിഞ്ഞ 23 വര്‍ഷത്തിനിടെ 180 കിലോമീറ്റര്‍ മാത്രം ദൂരമുള്ള മാനന്തവാടിയിലേക്ക് ഇവര്‍ വന്നത് അഞ്ചോ ആറോ തവണ മാത്രം. 4 പെണ്‍മക്കളെയും കൂട്ടി ഒരു തവണ നാട്ടിലെത്തണമെങ്കില്‍ ഇവര്‍ക്ക് മൂന്നു വര്‍ഷത്തെ അധ്വാനം വേണമെന്ന് പാത്തു പറയുന്നു.
വരന്മാരായെത്തുന്നത് മൈസൂര്‍ ചേരികളിലെ കൊടും ക്രിമിനലുകള്‍
1990ലാണ് വയനാട് ജില്ലയിലെ മാനന്തവാടി പള്ളിക്കര സ്വദേശിയായ മൈസൂരിലെ ഗൗസിയാ നഗറെന്ന ഈ ഗലിയിലെത്തിയത്.
അന്നു താന്‍ വിവാഹം കഴിച്ചത് ഏഴു മക്കളുള്ള ഒരു ഭര്‍ത്താവിനെയെന്നറിയുന്നതും മൈസൂരില്‍ എത്തിയതിന് ശേഷമാണ്. പിന്നീട് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയോടും മക്കളോടുമൊപ്പം ദാരിദ്യത്തോട് പടവെട്ടിയ ജീവിതത്തിനിടെ നാല് പെണ്‍മക്കളും പിറന്നു. ഇവരില്‍ ഹസീന, റൈഹാന എന്നിവര്‍ എട്ടാംക്ലാസിലും റാബിയ, ഷബാന എന്നിവര്‍ ഏഴാം ക്ലാസിലും വെച്ച് പഠനം നിര്‍ത്തി. 10 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ ഈ ഗലിയില്‍ തീര്‍്തതും ഒറ്റപ്പെട്ട പാത്തുവിന്റെയും മക്കളുടെയും ജീവിതം ഏക ആശ്രയമാണ് ചന്ദനത്തിരി നിര്‍മ്മാണം.
അതും പുലര്‍ച്ചെ മുതല്‍ രാത്രി 10 മണിവരെ ആയിരം ചന്ദനത്തിരി ഉണ്ടാക്കിയാല്‍ കിട്ടുന്നത് വെറും 20 രൂപ.
അഞ്ച് പേരുടെയും കൂടി അധ്വാനമായാല്‍ അത് നൂറു രൂപയാകും. 23 വര്‍ഷമായി വാടകക്ക് താമസിക്കുന്ന ഈ ഗലിയിലെ ഒറ്റമുറിയുടെ വാടകയായി ആയിരം രൂപനല്‍കണം.
കഴിഞ്ഞ 23 വര്‍ഷത്തിനിടെ 180 കിലോമീറ്റര്‍ മാത്രം ദൂരമുള്ള മാനന്തവാടിയിലേക്ക് ഇവര്‍ വന്നത് അഞ്ചോ ആറോ തവണ മാത്രം. 4 പെണ്‍മക്കളെയും കൂട്ടി ഒരു തവണ നാട്ടിലെത്തണമെങ്കില്‍ ഇവര്‍ക്ക് മൂന്നു വര്‍ഷത്തെ അധ്വാനം വേണമെന്ന് പാത്തു പറയുന്നു.
വരന്മാരായെത്തുന്നത് മൈസൂര്‍ ചേരികളിലെ കൊടും ക്രിമിനലുകള്‍
മിസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഗൗസിയാ നഗറെന്ന ചേരിയിലെ ഒരു മദ്രസാ അധ്യപകനാണ് മലയാളി പെണ്‍കുട്ടികള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരായതിനെ കറിച്ചുള്ള രഹസ്യ വിവരം നല്‍കിയത്.
മദ്യത്തിനും മയക്കു മരുന്നിനും അടിമകളായ ഭര്‍ത്താക്കന്മാരുടെ വരുമാന മാര്‍ഗ്ഗം കൂടിയാണ്രേത ഇവര്‍. നാട്ടിലേക്ക് തിരിച്ചു ചെല്ലാന്‍ യാതൊരു വിധ നിര്‍വ്വാഹമില്ലാത്തവരാണ് വേശ്യാവൃത്തിയിലേക്ക് തിരിയുന്നത്. കാസര്‍ഗോഡുകാരിയായ ഇവളെത്തേടി ഞങ്ങളെത്തുമ്പോള്‍ ആ മുഖത്ത് നിര്‍വ്വികാരതയായിരുന്നു. ചേരിയില്‍ ഒറ്റക്കാക്കി ഭര്‍ത്താവ് പുറത്തു പോയ സമയത്ത് ഞങ്ങള്‍ അവിടെ ചെന്നു. കണ്ണുപോലും കാണിക്കില്ലെന്ന ഉറപ്പോടെ സംസാരിക്കാന്‍ തയ്യാറായി.
പെണ്‍കുട്ടിയുടെ വാക്കുകള്‍
ഇവിടെ വന്നിട്ട് എട്ട് വര്‍ഷമായി. നമുക്ക് ഇവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. എന്റെ ഭര്‍ത്താവ് ജോലിക്ക് പോകില്ല. മദ്യപാനവും മയക്കു മരുന്നു ഉപയോഗവുമുണ്ട്. സഹായം കൂടി ഇല്ലാത്തതിനാലാണ് ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്.
ചോദ്യം: നാട്ടില്‍ നിന്നൊന്നും അന്വേഷണം വരില്ലേ? ആരും അറിയുകയും ഇല്ല?
മറുപടി: ഇല്ല.
ചോദ്യം: ആരെങ്കിലും ചെലവിനു കൊണ്ടു വന്നു തരുമോ?
മറുപടി: ഇല്ല. ആരും സഹായിക്കാറില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്.
താന്‍ എല്ലാം നഷ്ടപ്പട്ടവളാണെന്ന് ഇവള്‍ തിരിച്ചറിയുന്നുണ്ട്. മരിച്ചാലും കൊല്ലപ്പെട്ടാലും നാട്ടിലേക്കില്ലെന്ന ദൃഢനിശ്ചയവും വാക്കുകളിലുണ്ട്. മലയാളി പെണ്‍കുട്ടികളെ ഈ ദുരന്തത്തിലേക്ക് തള്ളി വിടുന്ന രക്ഷിതാക്കളോടും മഹല്ലി കമ്മറ്റികളോടും കേരള മുസ്ലിം ജമാഅത്ത് കമ്മറ്റിക്ക് ചോദിക്കാനുള്ളത് ഇതാണ്.
കര്‍ണാടകയില്‍ നിന്നോ മറ്റേതെങ്കിലും സ്ഥലങ്ങളില്‍ നിന്നോ ഒരു ആലോചന വരുമ്പോള്‍ ആദ്യം തന്നെ ചെയ്യേണ്ടത് ഇവിടെ വന്ന് പള്ളിക്കമ്മറ്റിയുമായും ലോക്കല്‍ കമ്മറ്റിയുമായും ബന്ധപ്പെട്ട് അവരെ കുറിച്ച് അന്വേഷിക്കേണ്ട കടമയുണ്ട്.
ഇനിയും പണ്‍കുട്ടികളെ ഇങ്ങോട്ട് അയക്കുക എന്നതിനേക്കാള്‍ നല്ലത് നാടുകാണി ചുരത്തില്‍ നിന്നും ഒന്ന് തള്ളിക്കഴിഞ്ഞാല്‍ ഒരു തെറ്റേ അനുഭവിക്കേണ്ടി വരികയുള്ളൂ.
ഈ പെണ്‍കുട്ടിയെ പോലെ ഈ ഗലികളില്‍ നിന്നും വേശ്യാവൃത്തിക്ക് നൂറുകണക്കിന് മലയാളി പെണ്‍കുട്ടികളാണ്. മക്കളെപ്പോറ്റാനും മറ്റും ഓരോ രാത്രിയും അന്തിക്കൂട്ട് പോകാന്‍ വിധിക്കപ്പെട്ടവര്‍. മെസൂരില്‍ നിന്നുള്ള ഇത്തരം കാഴിചകള്‍ പറയുന്നത് നമ്മുടെ നാട്ടിലെ മഹല്ല് കമ്മറ്റികളും രക്ഷിതാക്കളും ഇവരുടെ കാര്യത്തില്‍ എത്ര നിര്‍ജ്ജീവമാണെന്നാണ്.
കടപ്പാട്: ഫൗസിയ മുസ്തഫ ഇന്ത്യാവിഷന്‍

No comments:
Post a Comment