ദുബൈ :സമാജ്‌വാദി പാര്‍ട്ടി നേതാവും എംപിയുമായിരുന്ന അമര്‍ സിംഗിനെ ദുബൈ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ മുതല്‍ അലട്ടിയിരുന്ന അമര്‍ സിംഗിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ദുബായ് വെല്‍കെയര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
ദുബൈ ഒരു മീറ്റിംഗിന് ശേഷം സിംഗപ്പൂരിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു അമര്‍ സിംഗ്. പതിവു പരിശോധനയ്ക്കായിട്ടാണ് അദ്ദേഹം സിംഗപ്പൂരിലേക്ക് പോകാനിരുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവായിരുന്ന അമര്‍ സിംഗ് മുലായം സിംഗുമായി തെറ്റിപ്പിരിഞ്ഞ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുകയായിരുന്നു. ഇതിനുശേഷം വോട്ടിന് കോഴ വിവാദത്തില്‍ അറസ്റ്റിലായ അദ്ദേഹം തിഹാര്‍ ജയിലിലായിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ പിന്നീട് കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കുകയായിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരത്തെ...
-
കല്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ പ്രത്യേക ദൗത്യസേനയായ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്...
-
മംഗളൂരു: ഉളൈബെട്ടുവില് വെള്ളിയാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗളൂരു ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വി.എച്ച്.പി...
-
വേങ്ങര: മതാതീതസൗഹാര്ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്. വേങ്ങര തളി ശിവക്ഷേത്രത്തില്‍ നടന്ന അയ്യപ്പന്വ...
-
[www.malabarflash.com] അവാര്‍ഡ് നിശയില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ മംമ്തയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി. തനിക്ക് ...

No comments:
Post a Comment