Latest News

വി മുരളീധരന്‍ വീണ്ടും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി വി. മുരളീധരന് രണ്ടാമൂഴം. ഇതുസംബന്ധിച്ച ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിന്റെ ഫാക്‌സ്‌സന്ദേശം തിങ്കളാഴ്ച ഉച്ചയ്ക്ക് ലഭിച്ചു. നിയമനം ഉടന്‍ പ്രാബല്യത്തില്‍ വന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നത് സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങള്‍ക്കും ഇതോടെ വിരാമമായി.
2010 മുതല്‍ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായി മുരളീധരന്‍ പ്രവര്‍ത്തിക്കുകയാണ്. 2006ല്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ്​പ്രസിഡന്റായി. 2004ല്‍ ബി.ജെ.പി. പരിശീലന സെല്ലിന്റെ അഖിലേന്ത്യാ കണ്‍വീനറായിരുന്നു. 2000 മുതല്‍ 2004 വരെ നെഹ്‌റു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1999ല്‍ അന്നത്തെ വാജ്‌പേയി സര്‍ക്കാര്‍ മുരളിയെ നെഹ്‌റു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനായി നിയമിച്ചു. എ.ബി.വി.പിയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാസെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി തുടങ്ങിയനിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മുരളീധരന്‍ 1982ല്‍ എ.ബി.വി.പിയുടെ സംഘടനാകാര്യ സെക്രട്ടറിയായി. 1987 മുതല്‍ 1990 വരെ എ.ബി.വി.പിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തലശ്ശേരി, എരഞ്ഞോളി സ്വദേശിയായ വി. മുരളീധരന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചെങ്കിലും ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. ചേലാനൂര്‍ എസ്.എന്‍. കോളേജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.