കരുവാച്ചേരി കോളനിയില്‍ എസ്.പി.യുടെ സന്ദര്‍ശനം: 90 പരാതികള്‍ സ്വീകരിച്ചു
നീലേശ്വരം: നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവി വി.എസ്.സുരേന്ദ്രന് നീലേശ്വരം കരുവാച്ചേരി കോളനി സന്ദര്‍ശിച്ചു. നീലശ്വരം നഗരസഭയിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരില്‍നിന്നുള്ള പരാതികള്‍ അദ്ദേഹം സ്വീകരിച്ചു. റവന്യു, എകൈ്സസ്, പോലീസ്, കെ.എസ്.ഇ.ബി, നഗരസഭ, സിവില്‍ സപ്ലൈസ്, എസ്.സി. വികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. വിവിധ കോളനി നിവാസികളുടെ 90 പരാതികള്‍ എസ്.പി.ക്ക് ലഭിച്ചു. പട്ടികജാതി സംസ്ഥാന ഉപദേശക സമിതി അംഗം പി.രാമചന്ദ്രന് അധ്യക്ഷനായി. നീലേശ്വരം നഗരസഭാധ്യക്ഷ വി.ഗൗരി, കൗണ്‍സിലര്‍മാരായ കെ.കെ.രാജു, എം.സത്യന്, എസ്.എം. എസ്. ഡിവൈ.എസ്.പി. കെ.ഹരിശ്ചന്ദ്രനായിക്, പി.രാഘവന്, കെ.ശ്രീജിത്ത്, കെ.ഷണ്മുഖന്, കെ.ബാബു, എസ്.സി.പ്രമോട്ടര്‍മാരായ പി.അശോകന്, എം.ഗീത എന്നിവര്‍ സംസാരിച്ചു. നീലേശ്വരം സി.ഐ. ബാബു പെരിങ്ങേത്ത് സ്വാഗതവും എസ്.ഐ. കെ.പ്രേംസദന് നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
ചിറ്റാരിക്കല്‍: കാസറകോട് ജില്ലയിലെ ചിറ്റാരിക്കലില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവാണ് കാറില്‍ കടത്തുമ്പോള്‍ പോലിസ് പിടികൂടിയത്.[www....
-
ബദിയടുക്ക: കാമുകനെ തേടി ബദിയടുക്കയിലെത്തിയ ബംഗളൂരുവിലെ നഴ്സിനെ മാവോയിസ്റ്റെന്ന് കരുതി നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.[www.m...

No comments:
Post a Comment