തലശ്ശേരി: പൊതുപണിമുടക്ക് ദിനത്തില്‍ അന്നം കിട്ടാതെ വലഞ്ഞവര്‍ക്ക് ഭക്ഷണപ്പൊതിയുമായി യുവാക്കളുടെ സംഘം. തലശ്ശേരി കിവീസ് ക്ലബ് അംഗങ്ങളാണ് അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കും യാത്രികര്‍ക്കും പൊതച്ചോറ് വിതരണംചെയ്ത് മാതൃകയായത്.
ക്ലബ് അംഗങ്ങളുടെ വീട്ടില്‍നിന്ന് തയ്യാറാക്കിക്കൊണ്ടുവന്ന 250ല്‍പ്പരം ഭക്ഷണപ്പൊതികളാണ് ബൈക്കിലെത്തിയ സംഘം വിതരണം ചെയ്തത്. പുതിയ ബസ്സ്റ്റാന്‍ഡ്, പഴയ ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് പരിസരം എന്നിവിടങ്ങളിലായിരുന്നു വിതരണം. ദിവസവും വൈകിട്ട് തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്കുന്ന പദ്ധതിയുടെ ഭാഗമായാണ് പണിമുടക്ക് ദിനങ്ങളിലും അന്നദാനം നടത്തിയതെന്ന് കിവീസ് രക്ഷാധികാരിയും കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ എം.ബി.എ. വിദ്യാര്‍ഥിയുമായ സനീം മുഹമ്മദ് ഹാഷിമും ക്ലബ് സെക്രട്ടറി മുഹമ്മദ് ഷുഹൈബും പറഞ്ഞു.
ഏതായാലും പണിമുടക്ക് ദിനം ആഘോഷിച്ച് വീട്ടില്‍ ചടഞ്ഞുകൂടുന്ന യുവാക്കള്‍ക്കുള്ള മറുപടിയായി കിവീസ് കൂട്ടായ്മയുടെ ഈ സേവന പ്രവര്‍ത്തനം.
മുഹമ്മദ് റാഫി, സ്വരൂപ്, പി.വി.മുഹമ്മദ് സാഹിര്‍, സഞ്ജയ്, നഷ്മില് മഹേഷ്, സി.ഒ.ടി.യൂനുസ്, സമീര്‍, മുഹമ്മദ് അസ്ഹറുദ്ദീന്, ദില്ഷന് ഷാനി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഉദുമ: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ സംരക്ഷകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...

No comments:
Post a Comment