തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജുനാരായണ സ്വാമിക്ക് അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐ.ആര്.ഡി.എസ് ഇന്ത്യാ പുരസ്കാരം. ദേശീയപാത വികസന അതോറിറ്റി ചീഫ് എന്‍ജിനീയറായിരിക്കെ റിയല്‍ എസ്റ്റേറ്റ് മാഫിയ കൊലപ്പെടുത്തിയ മഞ്ജുനാഥിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് സ്വാമി അര്‍ഹനായത്.
ലക്നോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡോക്യുമെന്േറഷന് ഇന്‍ സോഷ്യല്‍ സയന്‍സസ് എല്ലാവര്‍ഷവും ഏഴ് വിവിധ മേഖലകളില്‍ ദേശീയ പുരസ്കാരം നല്‍കുന്നുണ്ട്. 45 വയസ്സിന് താഴെയുള്ള പ്രതിഭകളെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. സണ്ണി ഹുണ്ടാല്‍ (പ്രിന്റ് മീഡിയ), സിമ്രാന് സേതി (ഇലക്ട്രോണിക് മീഡിയ), മായ അജ്മീറ (മനുഷ്യാവകാശം), ഗീതാഞ്ജലി ഗുട്റെസ് (നിയമം), ബാലമുരളി അമ്പാടി (മെഡിസിന്), യശ്വീര് സിങ് (മാനേജ്മെന്റ്) എന്നിവരാണ് മറ്റ് മേഖലകളിലെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്. സര്‍ക്കാര്‍ സര്‍വീസില്‍ സ്വതന്ത്രവും നിര്‍ഭയവുമായ പ്രവര്‍ത്തനം നടത്തിയതിനാണ് രാജുനാരായണ സ്വാമിക്ക് പുരസ്കാരം നല്‍കുന്നത്. കേരളത്തില്‍ സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ചുമതലയില്‍ നിന്ന് മാറ്റിയ സ്വാമിക്ക് പകരം നിയമനം നല്‍കിയിട്ടില്ല. നിലവില്‍ ത്രിപുരയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഉദുമ: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ സംരക്ഷകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...


No comments:
Post a Comment