തളിപ്പറമ്പ് : കാന്തപുരം സുന്നി പ്രവര്‍ത്തകന്റെ വീടിന് നേരെ ഒരു വിഭാഗം ബോംബെറിഞ്ഞു. എളംബേരം പാറയില്‍ സുല്‍ഫെക്‌സ് റോഡിന് സമീപത്തായി താമസിക്കുന്ന കെ.പി. അബൂബക്കറിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി 10.15 ഓടെ ബോംബേറുണ്ടായത്.
ബോംബ് മതിലിന് കൊണ്ട് പൊട്ടിയതിനാലാണ് അപകടം ഒഴിവായത്. മതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ സമയം കറന്റ് കട്ടായിരുന്നു. ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശിയായ അബൂബക്കര്‍ ഒരു വര്‍ഷം മുമ്പാണ് എളംബേരം പാറയില്‍ തമസം തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് ഇയാളുടെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥലം പരിശോധിച്ച് നാടന്‍ ബോംബാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ കെ.പി. അബൂബക്കര്‍ മുസ്ല്യാര്‍, സുന്നി കേന്ദ്ര പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. അബൂബക്കര്‍, സുന്നി യുവജനസംഘം ജില്ലാ സിക്രട്ടറി അലി മൊഗ്രാല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. എ.പി. ഇ.കെ. വിഭാഗം സുന്നികള്‍ തമ്മില്‍ പ്രശ്‌നം നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണിത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പോലീസിന്റെ ഗുണ്ടാവേട്ട. 308 ഗുണ്ടകളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍,...
-
ഗാസിയാബാദ്: കോളിളക്കം സൃഷ്ടിച്ച ആരുഷി, ഹേംരാജ് കൊലപാതകക്കേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും കുറ്റക്കാരെന്ന് കോടതി....
-
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഹൈക്കമാന്റ് പ്രതിനിധി മുകുള്‍ വാസ്നിക്കിന്റെ ദൌത്യത്തിന് വ്യാഴാഴ്ച ത...
-
കാഞ്ഞങ്ങാട്: [www.malabarflash.com] ആബിദ് കൊലക്കേസിലെ പ്രതികള്‍ ജില്ലാജയിലില്‍ ഭീകരത സൃഷ്ടിച്ച് വാര്‍ഡനെ കൈയേറ്റം ചെയ്തു. ജയിലുപകരണങ്ങ...


No comments:
Post a Comment