Latest News

നായികയാകാന്‍ ദുബായില്‍ നിന്ന് നൈല ഉഷയെത്തി

കുഞ്ഞനന്തന്റെ കടയില്‍ നായികയാകാന്‍ ദുബായില്‍ നിന്ന് നൈല ഉഷയെത്തി. നന്മയുടെ വൃക്ഷത്തൈ നട്ട ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ പുരസ്‌കാരം നേടിയ സലിം അഹമ്മദ് ഒരുക്കുന്ന പുതിയ ചിത്രമാണ് കുഞ്ഞനന്തന്റെ കട. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷം അവതരിപ്പിക്കാന്‍ ഒരു പുതുമുഖത്തെ കണ്ടെത്താനുള്ള അന്വേഷണമാണ് ഒടുവില്‍ ദുബായില്‍ റേഡിയോ ജോക്കിയായ നൈലയിലെത്തിയത്.

കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ കണ്ണൂരിന്റെ ദേശ്യശൈലിയില്‍ മമ്മൂട്ടി സംസാരിക്കും. ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടന്‍ സലിം കുമാറിനും ചിത്രത്തില്‍ ശക്തമായ വേഷമുണ്ടാകും.
കുഞ്ഞനന്തന്‍ എന്ന പലചരക്കു കച്ചവടക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ഭാര്യാഭര്‍ത്താകന്മാരുടെ ജീവിതമാണ് കഥാതന്തു. സിങ്ക് സൗണ്ട് ഉപയോഗിക്കുന്ന സിനിമയുടെ ശബ്ദവിഭാഗം കൈകാര്യം ചെയ്യുന്നത് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. അലന്‍സ് മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒട്ടേറെ പുതുമുഖങ്ങള്‍ അഭിനയിക്കും. മധു അമ്പാട്ട് ക്യാമറ കൈകാര്യം ചെയ്യും.
(മാതൃഭൂമി)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.