തൃക്കരിപ്പൂര്‍ : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നു. മാര്‍ച്ച് 15നകം പാലം തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി ഡപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം മാടക്കാല്‍ കടവിലെത്തി പാലം സന്ദര്‍ശിച്ചു. 2011 ജനുവരി 24ന് അന്നത്തെ റവന്യൂമന്ത്രി കെ പി രാജേന്ദ്രനാണ് തറക്കല്ലിട്ടത്. 3,93,41,814 രൂപയാണ് നിര്‍മാണത്തിന്റെ എസ്റ്റിമേറ്റ്. ഇതില്‍ ശിലാസ്ഥാപന സമയത്തുതന്നെ കരാറുകാരായ കെല്ലിന് 1,96,70,907 രൂപ മുന്‍കൂറായി നല്‍കിയിരുന്നു.
സംസ്ഥാനത്ത് കുട്ടികള്‍ കടന്നുപോവുന്ന കടവുകളില്‍ നടപ്പാലം നിര്‍മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കവ്വായി കായലിലെ തെക്കേകാട്-പടന്നക്കടപ്പുറം തൂക്കുപാലത്തിനും, മാടക്കാല്‍ വടക്കേവളപ്പ് കടപ്പുറം പാലത്തിനും അനുമതി ലഭിച്ചത്. ഇരു ഭാഗത്തും ഭീമന് കോ ണ്ക്രീറ്റ് ടവര്‍ നിര്‍മിച്ച് വണ്ണമുള്ള ഇരുമ്പ് റോപ്പ് ബന്ധിപ്പിച്ച് നടപ്പാതയില്‍ ഇരുമ്പ് റെയില്‍ നിരത്തിയാണു നിര്‍മാണം. ടവറുകള്‍ തമ്മില്‍ 235 മീറ്ററും ഇരു കരകള്‍ തമ്മില്‍ 310 മീറ്ററുമാണ് പാലത്തിന്റെ നീളം. പാലം തുറന്നുകൊടുക്കുന്നതോടെ യാത്രാപ്രശ്നം രൂക്ഷമായ ദ്വീപ് ജനതയുടെ ദീര്‍ഘകാലത്തെ ആവശ്യമാണു നിറവേറുക.
ഫോട്ടോ: പ്രജീഷ് കണ്ടോത്ത്
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...
-
ബസീലിയ: പാരമ്പര്യവൈരികളുടെ പക ആവോളം നിറഞ്ഞ ആവേശപ്പോരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ പോര്‍ചുഗലിനെതിരെ ജര്‍മന്‍...

No comments:
Post a Comment