Latest News

കോര്‍പറേഷന്‍ ഭരണ സമിതി കാലാവധി വ്യാഴാഴ്ച അവസാനിക്കും

മംഗലാപുരം. മംഗലാപുരം സിറ്റി കോര്‍പറേഷന്‍ ഭരണസമിതിയുടെ കാലാവധി വ്യാഴാഴ്ച അവസാനിക്കും. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് ഏഴിനു വോട്ടെടുപ്പും 11നു വോട്ടെണ്ണലും കഴിഞ്ഞ് പുതിയ ഭരണസമിതി അധികാരം ഏല്‍ക്കുന്നതുവരെ കോര്‍പറേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലായിരിക്കും.
മംഗലാപുരം സിറ്റി മുനിസിപ്പാലിറ്റിയെ 1983ല്‍ ആണു കോര്‍പറേഷന്‍ ആയി ഉയര്‍ത്തിയത്. ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു വിജയം. 1984 ജനുവരി ആറിന് എം. സദാശിവ ഭണ്ഡാരി മേയറായുള്ള പ്രഥമ ഭരണസമിതി അധികാരമേറ്റു. തുടര്‍ന്ന് 24 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരണമായിരുന്നു. 2007 സെപ്റ്റംബറില്‍ നടന്ന ഇന്നു കാലാവധി അവസാനിക്കുന്ന ഭരണസമിതിയുടെ തിരഞ്ഞെടുപ്പില്‍ ഭരണം ബിജെപി പിടിച്ചെടുത്തു. 60 സീറ്റില്‍ ബിജെപി-35, കോണ്‍ഗ്രസ്- 21, സിപിഎം-ഒന്ന്, ജനതാദള്‍ എസ്-ഒന്ന്, സ്വതന്ത്രര്‍-രണ്ട് എന്നിങ്ങനെയാണു കക്ഷിനില.
തുടര്‍ന്നു 2008 ഫെബ്രുവരി 21നു ബിജെപിയുടെ ആദ്യ മേയറായി ഗണേഷ് ഹൊസബെട്ടു ചുമതലയേറ്റു. തുടര്‍ന്നുള്ള ടേമുകളില്‍ എം. ശങ്കര്‍ ഭട്ട്, രജനി ദുഗ്ഗണ്ണ എന്നിവരും ബിജെപിയില്‍ നിന്നു മേയര്‍മാരായി. കൌണ്‍സിലില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും 2012 മാര്‍ച്ച് ഏഴിനു നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനം ബിജെപിക്കു കൈവിട്ടു. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ രൂപ ഡി. ബങ്കരെയുട്രെ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് ഈ ഭരണസമിതിയുടെ അവസാന ടേമില്‍ ഭരണ സമിതിയില്‍ ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസിനു മേയര്‍ സ്ഥാനം ലഭിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.