ഹൈദരാബാദ്:ഹൈദരാബാദിലെ ദില്‍സുക്ക് നഗറിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഇരട്ട സ്ഫോടനം. സ്ഫോടനങ്ങളില്‍ 15 പേര് മരിച്ചതായാണ് പ്രാഥമിക വിവരം. ദില്‍സുക്ക് നഗര്‍ മാര്‍ക്കറ്റിലും വെങ്കിടാദ്രി തിയ്യറ്ററിന് സമീപവും അഞ്ച് മിനിട്ടിന്റെ വ്യത്യാസത്തിലായിരുന്നു സ്ഫോടനങ്ങള്‍.
സ്ഫോടനത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെ തിരക്കേറിയ ബസ് സ്റ്റാന്‍ഡിലെ ഫുട് ഓവര്‍ ബ്രിഡ്ജിനു സമീപവും വെങ്കിടാദ്രി, കൊണാര്‍ക്ക് സിനിമാ തീയേറ്ററുകള്‍ക്കു സമീപവുമായിരുന്നു സ്ഫോടനങ്ങളുണ്ടായത്. 7.1 നായിരുന്നു ആദ്യ സ്ഫോടനം. ടിഫിന്‍ ബോക്സിലും ബൈക്കിലും സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകമുണ്ടായതെന്നാണ് ദൃക്സാക്ഷി വിവരങ്ങള്‍.
അഞ്ചോളം തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായും റിപോര്‍ട്ടുകളുണ്ട്. എന്‍.എസ്.ജി, എന്‍.ഐ.എ സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി സംഭവ സ്ഥലം സന്ദര്‍ശിക്കുകയാണ്. സ്ഫോടനങ്ങളെ തുടര്‍ന്ന് ആന്ധ്രാപ്രദേശ്, മുംബൈ, കര്‍ണാടക എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെയായും ആരും ഏറ്റെടുത്തിട്ടില്ല.
Home
Haidrabad
National
News
ഹൈദരാബാദില്‍ ഇരട്ട സ്ഫോടനം; 15 പേര് കൊല്ലപ്പെട്ടു; അമ്പതോളം പേര്‍ക്ക് പരിക്ക്
ഹൈദരാബാദില്‍ ഇരട്ട സ്ഫോടനം; 15 പേര് കൊല്ലപ്പെട്ടു; അമ്പതോളം പേര്‍ക്ക് പരിക്ക്
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല് ആശുപത്രി വാര്ഡന് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...


No comments:
Post a Comment