ശ്രീനഗര്‍: കാഷ്മീരിലെത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് അധികൃതര്‍ തിരിച്ചയച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകരുമെന്ന കാരണത്താലാണ് പോലീസ് തൊഗാഡിയയെ തിരിച്ചയച്ചത്.
വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ തന്നെ അനുവദിച്ചില്ലെന്നും ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ തന്റെ മൗലികാവകാശം നിഷേധിക്കുകയായിരുന്നെന്നും പ്രവീണ്‍ തൊഗാഡിയ പിന്നീട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധം നടത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായിരുന്നു തൊഗാഡിയ കാഷ്മീരിലെത്തിയത്. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്കുള്ള എസ്-241 ജെറ്റ് വിമാനത്തിലായിരുന്നു രാവിലെ 11.20 ഓടെ തൊഗാഡിയ കാഷ്മീര്‍ വിമാനത്താവളത്തിലെത്തിയത്.
കാഷ്മീരിലെ ജോലിയിലും മറ്റും സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന വേര്‍തിരിവിനെക്കുറിച്ച് വിവിധ വിഭാഗങ്ങളില്‍ നിന്ന് പരാതികള്‍ കേള്‍ക്കാനാണ് താന്‍ എത്തിയതെന്നും തന്റെ പ്രസംഗം കാഷ്മീരിലോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലോ ഇതുവരെ യാതൊരു ക്രമസമാധാന പ്രശ്നങ്ങളും സൃഷ്ടിച്ചിട്ടില്ലെന്നും തൊഗാഡിയ പറഞ്ഞെങ്കിലും പോലീസ് വഴങ്ങിയില്ല.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല് ആശുപത്രി വാര്ഡന് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...

No comments:
Post a Comment