ദോഹ: ദോഹ നഗരത്തെയും ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ച് പുതിയ എയര്‍പോര്‍ട്ട് സിറ്റി നിര്‍മിക്കാന്‍ പദ്ധതി.
10 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ടൗണ്‍ഷിപ്പ് 30 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാവുകയെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
ബിസിനസ്, വ്യോമയാന കാംപസ്, ലോജിസ്റ്റിക്സ് റസിഡന്‍ഷ്യല്‍ എന്നിങ്ങനെ നാല് സോണുകളായിട്ടാണ് പദ്ധതി വരുന്നത്. ഇതില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ബിസിനസ്, ഏവിയേഷന്‍ സോണുകളുടെ നിര്‍മാണം പൂര്‍ത്തിയാകും. ഖത്തര്‍ എയര്‍വെയ്സിന്റെയും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും ഓഫീസുകള്‍ ഏവിയേഷന്‍ സോണിലാണുണ്ടാവുക. മെട്രോ ട്രെയിനിനും ദീര്‍ഘദൂര തീവണ്ടിക്കുമുള്ള രണ്ട് ടെര്‍മിനലുകള്‍ അടങ്ങിയതായിരിക്കും ബിസിനസ് ഡിസ്ട്രിക്ട്.
ഫിഫ ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ഇത് നിര്‍മിക്കുന്നത്. ഹമദ് വിമാനത്താവളത്തില്‍ മറ്റൊരു ടെര്‍മിനല്‍ കൂടി നിര്‍മിച്ച് ഒന്ന് ഖത്തര്‍ എയര്‍വെയ്സിന് മാത്രം നല്‍കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ അബുല്‍ അസീസ് അല്‍നുഐമി പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...
-
ബസീലിയ: പാരമ്പര്യവൈരികളുടെ പക ആവോളം നിറഞ്ഞ ആവേശപ്പോരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ പോര്‍ചുഗലിനെതിരെ ജര്‍മന്‍...


No comments:
Post a Comment