കാസര്‍കോട് : സംസ്ഥാനത്തെ ആശുപത്രികളില്‍ 24 മണിക്കൂറും പോസ്റ്റ്മോര്‍ട്ട സൗകര്യം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ജില്ലാ എസ്.വൈ.എസ് അഭിപ്രായപ്പെട്ടു. ഈ വിഷയം നിയമ സഭയില്‍ ഉന്നയിക്കുകയും സര്‍ക്കാറില്‍ നിന്ന് അനുകൂലമായ തീരുമാനം കൈക്കൊള്ളുന്നതിന് പരിശ്രമിക്കുകയും ചെയ്ത എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയ്ക്ക് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരും അഭിനന്ദനമറിയിച്ചു.
സന്ധ്യാ നേരങ്ങളില്‍ അപകടത്തിലും മറ്റും പെട്ട് ജീവന് പൊലിയുന്നവരെ 15 മണിക്കൂറിലേറെ മോര്‍ച്ചറിയില്‍ കിടത്തേണ്ടി വരുന്ന ദാരുണമായ അവസ്ഥക്ക് അവസാനമാകുന്നത് ആശ്വാസം നല്കുന്ന കാര്യമാണ്. കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ പോസ്റ്റ് മോര്‍ട്ട സൗകര്യം ഉടന്‍ തുടങ്ങണമെന്നും ആവശ്യമാശ്യമായ ജീവനക്കാരെ നിയമിക്കുകയും അടിസ്ഥാന സൗകര്യ വര്‍ധിപ്പിക്കുകയും വേണമെന്ന് ജില്ലാ എസ്.വൈ.എസ് ആവശ്യപ്പെട്ടു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല് ആശുപത്രി വാര്ഡന് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...


No comments:
Post a Comment