Latest News

65 ന്റെ മികവില്‍ മുസ്‌ലിം ലീഗ്

കോഴിക്കോട്: സ്വതന്ത്ര ഭാരതത്തില്‍ ന്യൂനപക്ഷ പിന്നാക്ക രാഷ്ട്രീയത്തിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌­ലിംലീഗിന് ഞായറാഴ്ച 65 വയസ്സ് തികയുന്നു. 1948 മാര്‍ച്ച് 10ന്, മദ്രാസ് രാജാജി ഹാളില്‍ രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ച മുസ്‌­ലിംലീഗിന്റെ 65­ാം സ്ഥാപക ദിനമാണ് ഞായറാഴ്ച. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ സ്ഥാപക ദിനാചരണ കണ്‍വന്‍ഷനുകളും പൊതുസമ്മേളനങ്ങളും നടക്കും. മുസ്‌­ലിംലീഗിന്റെ വളര്‍ച്ചയില്‍ നേതൃത്വപരമായ പങ്ക് വഹിച്ച പൂര്‍വ്വീക നേതാക്കളെ ചടങ്ങുകളില്‍ ആദരിക്കും.
മലപ്പുറം ജില്ലാ കണ്‍വന്‍ഷന്‍ രാവിലെ 10 ന് ടൗണ്‍ഹാളില്‍ മുസ്‌­ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന സെക്രട്ടറി ടി പി എം സാഹിര്‍, കെ എം ഷാജി എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും. കോഴിക്കോട്ട് നളന്ദ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4 ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മുസ്‌­ലിംലീഗ് ദേശീയ ട്രഷറര്‍ വ്യവസായ വകുപ്പ്മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, സംസ്ഥാന സെക്രട്ടറിമാരായ എം സി മായിന്‍ഹാജി, ടി പി എം സാഹിര്‍ എന്നിവര്‍ പങ്കെടുക്കും.
രാവിലെ 10 മണിക്ക് ചെര്‍ക്കളയില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ കണ്‍വന്‍ഷനില്‍ മുസ്‌­ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ, എം സി വടകര എന്നിവരും വയനാട് ജില്ലാ കണ്‍വന്‍ഷനില്‍ പഞ്ചായത്ത്‌­സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹമ്മദലി, ഷാഫി ചാലിയം എന്നിവരും സംബന്ധിക്കും. രാവിലെ 10 ന് കല്‍പ്പറ്റ ടൗണ്‍ഹാളിലാണ് വയനാട് ജില്ലാ കണ്‍വന്‍ഷന്‍.
പാലക്കാട് ജില്ലാ കണ്‍വന്‍ഷന്‍ കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി വി അബ്ദുല്‍ വഹാബ്, അഡ്വ. കെ എന്‍ എ ഖാദര്‍ എം.എല്‍.എ, പി എ റഷീദ് തുടങ്ങിയവര്‍ പങ്കെടുക്കും. തൃശൂര്‍ ജില്ലാ കണ്‍വന്‍ഷനില്‍ സംസ്ഥാന സെക്രട്ടറി ടി എം സലീം, വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ എന്നിവരും ഇടുക്കിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി. എച്ച് അബ്ദുസലാം ഹാജിയും പങ്കെടുക്കും.
കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി, മുസ്‌­ലിം യൂത്ത്‌­ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി പ്രസംഗിക്കും. ഈ മാസം 13 ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന മുസ്‌­ലിംലീഗ് സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും. കെ കുട്ടി അഹമ്മദ് കുട്ടി സംബന്ധിക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് വിവിധ ജില്ലാ, മണ്ഡലം കേന്ദ്രങ്ങളില്‍ പൊതുസമ്മേളനങ്ങളും നടക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.