Latest News

ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് വിടണം -യൂത്ത് ലീഗ്

കോഴിക്കോട്: കണ്ണൂരിലെ പൊലീസ് മാര്‍ക്സിസ്റ്റ് സ്വാധീനത്തിലാണെന്ന പരാതിയുണ്ടായ സാഹചര്യത്തില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. കേരള പൊലീസിന്‍െറ അന്വേഷണം പലവിധ ഇടപെടല്‍ കാരണം തൃപ്തികരമായല്ല നടക്കുന്നത്.
ലോക്കല്‍ പൊലീസ് നടത്തുന്ന അന്വേഷണം വഴിതെറ്റുന്നതായി ഷുക്കൂറിന്‍െറ കുടുംബത്തിനും ആശങ്കയുണ്ട്. കണ്ണൂരിലെ പൊലീസാകട്ടെ നിഷ്പക്ഷവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ മാര്‍ക്സിസ്റ്റ് സ്വാധീനത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാക്ഷികളെ കൂറുമാറ്റുന്നതുള്‍പ്പെടെ നടക്കുന്ന ശ്രമങ്ങള്‍ പരിഗണിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ പ്രസിഡന്‍റ് പി.എം. സാദിഖലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.