Latest News

കൊച്ചിന്‍ ഹനീഫ സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: കൊച്ചിന്‍ ഹനീഫ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പടുത്തിയ 2012ലെ മലയാള സിനിമയ്ക്കുള്ള കലാനിപുണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും നല്ല സിനിമയ്ക്കുള്ള അവാര്‍ഡിന് സെല്ലുലോയ്ഡ് അര്‍ഹമായി. മികച്ച സംവിധായകന്‍ മധുപാല്‍(ഒഴിമുറി), മികച്ച നടന്‍-ലാല്‍ ( ഒഴിമുറി, ഷട്ടര്‍), മികച്ചനടി ചാന്ദ്‌നി (സെല്ലുലോയ്ഡ്), മികച്ച കഥ വിനു എബ്രഹാം (സെല്ലുലോയ്ഡ്-നഷ്ടനായിക), മികച്ച ഗായകര്‍-വൈക്കം വിജയ ലക്ഷ്മി, ശ്രീറാം എന്നിങ്ങനെയാണ് മറ്റ് അവാര്‍ഡുകള്‍. ഏപ്രില്‍ 18ന് വൈകീട്ട് 5.30 കോഴിക്കോട് നടക്കുന്ന അനുസ്മരണ കലാസന്ധ്യയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സൊസൈറ്റി ഡയറക്ടര്‍ എ.കെ. സത്താര്‍, പ്രോഗ്രാംകമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ഹുസൈന്‍, ജഗത്മയന്‍ ചന്ദ്രപുരി, കെ.ബി. നല്ലളന്‍, പിന്നണി ഗായകന്‍ സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.