പരമ്പരാഗത ആചാര വേഷങ്ങളായ അഷ്ടകൂടം ഭഗവതി, ചേകവര്‍, വാഴച്ചാര്, കേളിപാത്രം, ആലാമി, മാപ്പിള പൊറാട്ട് എന്നിവക്ക് പുറമേ ആനുകാലിക വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിവിധ വേഷങ്ങളും രംഗത്തെത്തിയിരുന്നു . കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുകൊണ്ടുമുള്ള പൊറാട്ട് കാണാന്‍ വന്‍ ജനാവലിയാണ് തെരുവിലെത്തിയത്.
അശ്ലീല ചുവയുള്ള പദപ്രയോഗങ്ങളും സംഭാഷണങ്ങളുമാണ് പൊറാട്ടിന്റെ മറ്റൊരു പ്രത്യേകത . പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രം കാര്‍ത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് പൊറാട്ട് നടന്നു വരുന്നത് . തെരു സോമേശ്വരി ക്ഷേത്രത്തില്‍ നിന്ന് വൈകീട്ട് 6 മണിയോടെ ആരംഭിച്ച പൊറാട്ട് രയരമംഗലത്ത് എത്തി വണങ്ങിയ ശേഷം തിരിച്ച് സോമേശ്വരി ക്ഷേത്രത്തിലേക്ക് പോയി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment